മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി റൗസ് അവന്യൂ കോടതി. മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ 100 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. (Excise policy case: Delhi court extends CM Arvind Kejriwal’s custody till July 3)
കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിഗണിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുന്‍ മന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം കോടതി അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്. പിഎംഎല്‍എയ്ക്ക് കീഴില്‍ സമര്‍പ്പിച്ച ഒരു കുറ്റപത്രത്തിലും എഎപി മേധാവിയുടെ പേര് ഇല്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ വിക്രം ചൗധരി വാദിച്ചു. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പോലും കെജ്രിവാളിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചൗധരി പറഞ്ഞു.
മെയ് 10ന് പുറപ്പെടുവിച്ച ഉത്തരവില്‍ കെജ്രിവാളിന് കീഴ്കോടതിയിൽ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More: സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ
Read More: മൂന്നാമതും ‘അമ്മ’ പ്രസിഡന്റാവാൻ മോഹൻലാൽ; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം
Read More: വീണ്ടും കുവൈറ്റിൽ തീപിടുത്തം; ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല