നിരപരാധിത്വം തെളിയിക്കണം, ജനങ്ങൾ തീരുമാനിക്കട്ടെ; രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ‍രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്നാണു പ്രഖ്യാപനം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയ ശേഷം പാർട്ടി ഓഫിസിലെത്തിയ കേജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു രാജിക്കാര്യം വ്യക്തമാക്കിയത്.(Arvind Kejriwal Announces Resignation)

രാജി വെക്കരുതെന്ന് യോഗത്തിൽ അണികൾ അഭ്യർഥിച്ചു.എന്നാൽ നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘‘താൻ മുഖ്യമന്ത്രിയാകണോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. ആരാകണം അടുത്ത മുഖ്യമന്ത്രിയെന്നു പാർട്ടി എംഎൽഎമാർ പറയും. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ജനങ്ങളിൽനിന്നു തീരുമാനം ഉണ്ടാകുന്നതുവരെ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കില്ല. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഞങ്ങൾക്കു ജോലി ചെയ്യാനാകില്ലെന്നു ചിലയാളുകൾ പറയുന്നു. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പു നടക്കേണ്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുന്നു. അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കും’’ – കേജ്‍രിവാൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

Related Articles

Popular Categories

spot_imgspot_img