ആർഷോ സഖാവിന് എം.എയ്ക്ക് ചേരാൻ ഡിഗ്രി വേണ്ട; മഹാരാജാസ് കോളജും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന് എന്ത് ന്യായീകരണം കണ്ടെത്തും

ബി എ പരീക്ഷ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സിൽ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ്‌ കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി. എം. ആർഷോയ്ക്ക്‌ ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം നല്‍കുകയായിരുന്നു.Arsho Comrade does not need a degree to join MA

മതിയായ യോഗ്യതയില്ലാതെ ഇടതു വിദ്യാർത്ഥി നേതാവിനെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പിജി കോഴ്സ് പഠിക്കാൻ അനുവദിച്ച തീരുമാനത്തിനെതിരെ ഗവർണർ, എംജി സർവകലാശാല വിസി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി പരാതി നൽകി. ബിരുദ യോഗ്യത നേടാനുള്ള ആറാം സെമസ്റ്റർ പാസാകാതെയാണ് പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിലേക്ക് ആര്‍ഷോയ്ക്ക് പ്രവേശനം നൽകിയത്.

അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജർ വേണമെന്നിരിക്കേ 10 ശതമാനം ഹാജർ മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകിയത് നേരത്തേ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പല്‍ ഡോ. എസ് ഷൈലജ ബീവിയുടെ നിർദ്ദേശപ്രകാരം എംഎ പഠിക്കാൻ അനുവാദം നൽകിയതെന്നാണ് ആരോപണം. 

120 ക്രെഡിറ്റ്‌ ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകുവാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് തീരുമാനം. യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75 ശതമാനം ഹാജരുള്ളവർക്ക് മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ.

ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ ആർഷോ പഠിക്കുന്ന ആർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് നടത്തി. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ നടത്താതെ ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികൾക്കും പിജിക്ക് പ്രവേശനം നൽകി. 

ഇതിനോടൊപ്പമാണ് പരീക്ഷ എഴുതാൻ പോലും യോഗ്യതയില്ലാത്ത ആർഷോയ്ക്കും പിജി പഠനത്തിന് അവസരം ഒരുക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എംഎ ക്ലാസിലേക്ക് പ്രവേശനം നൽകാൻ വേണ്ടിയായിരുന്നു ആർക്കിയോളജി അവസാന സെമസ്റ്റർ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നതെന്ന ആരോപണവും ശക്തമാണ്.

മഹാരാജാസ് സ്വയംഭരണാവകാശമുള്ള കോളേജ് ആയതുകൊണ്ട് വിദ്യാര്‍ത്ഥി‌കളുടെ പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം,പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ അംഗീകാരം നൽകിയിട്ടുള്ള എംജി സർവകലാശാലയ്ക്ക് സ്ഥാപനത്തിനുമേല്‍ നിയന്ത്രണവുമില്ല. 

ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലും സർവകലാശാല അധികൃതർ തയ്യാറാകാതെയാണ് പ്രിൻസിപ്പൽ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നല്‍കുന്നത്. 

സിപിഎം ആഭിമുഖ്യമുള്ള സർക്കാർ കോളേജ് അധ്യാപകസംഘടനയുടെ മുൻ നേതാവും സര്‍വകലാശാല സിൻഡിക്കറ്റ് അംഗവുമാണ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ഷൈലജ ബീവി.

പിഎം ആർഷോ പതിവായി ക്ലാസിൽ ഹാജരാവാത്തതു കൊണ്ട് അധ്യാപകർക്കോ സഹപാഠികൾക്കോ കോളേജിൽ ഇയാൾ തുടർ പഠനം നടത്തുന്നതായി അറിവില്ല. 

എന്നാൽ ആർഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകൾ വെളിപ്പെടുത്തുന്നത്. കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കകണ്‍ട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആദ്യ സെമസ്റ്റർ പരീക്ഷയിൽ ആര്‍ഷോ നൂറിൽ നൂറു മാർക്കും നേടിയത് വിവാദമായിരുന്നു.

13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർഥിയും കെഎസ്‌യു ഭാരവാഹിയുമായ അമൽ ടോമിയെ മുമ്പ് ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു.

 എന്നാൽ നിശ്ചിത ശതമാനം ഹാജരില്ലെന്നപേരിൽ കോളേജിൽ നിന്നും നീക്കം ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ആറാം സെമസ്റ്ററിൽ 10 ശതമാനം മാത്രം ഹാജരുള്ള ആറാം സെമസ്റ്റർ ബിരുദപരീക്ഷ എഴുതാത്ത ആർഷോയ്ക്ക് പിജിക്ക് പ്രവേശനം നൽകിയത്.

കേരള സർവകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്എം കോളേജിൽ ബികോം പാസാകാത്ത എസ്എഫ്ഐ പ്രവർത്തകനായ നിഖിൽ തോമസ് എംകോം പ്രവേശനം നേടിയത് പോലെയാണ് ആർഷോയുടെ എംഎ ക്ലാസിലേക്കുള്ള പ്രമോഷന്‍. 

അന്വേഷണത്തിന് ശേഷം സർവകലാശാല നിഖിലിൻ്റെ തുടർപഠനം സ്ഥിരമായി വിലക്കി. കാലടി സംസ്കൃത സർവ്വകലാശാലയിലും കഴിഞ്ഞ വർഷം ബിഎ പാസാകാത്ത ആറു വിദ്യാർത്ഥികൾക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത് പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

എം ജി സർവകലാശാലയുടെ നിയമങ്ങൾക്ക് വിരുദ്ധമായി നിശ്ചിത ഹാജരോ, ക്രെഡിറ്റോ ഇല്ലാതെ എന്ന് എസ്എഫ്ഐ നേതാവിന് പിജി സെമസ്റ്ററിൽ പ്രവേശനം നൽകിയ കോളേജ് പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിയുടെ പരാതി. ആർഷോയെ കോളേജിൽ നിന്നും പുറത്താക്കണമെന്നും അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

ട്രംപ് ചതിച്ചു; നിലം തൊടാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി...

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

Related Articles

Popular Categories

spot_imgspot_img