web analytics

തമിഴ്നാട്ടിൽ ബി എസ് പി നേതാവ് ആംസ്ട്രോങ് വധക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നു പൊലീസ്

തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു.പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് ഇന്നലെ പിടികൂടിയ സീസിന്‍ രാജയാണ് കൊല്ലപ്പെട്ടത്. Armstrong murder suspect shot dead by police in Tamil Nadu

ജൂലൈ അഞ്ചിനായിരുന്നു പേരംബൂരില്‍ വെച്ച് ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 29 പ്രതികളാണ് അറസ്റ്റിലായത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ബി എസ് പി നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം.

കടപ്പ ജില്ലയില്‍ നിന്നായിരുന്നു സീനിന്‍ രാജയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലേക്ക് എത്തിച്ചു. നീലങ്കരൈ എന്ന സ്ഥത്തുവെച്ച് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ആംസ്‌ട്രോങ് കൊലക്കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ പ്രതിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. നേരത്തേ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ അപ്പു എന്ന പ്രതിയെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് വെടിയുതിര്‍ത്തു എന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ഡിഎംകെ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

രണ്ടില രണ്ടാകും; ജോസിനൊപ്പം 2 എംൽഎമാർ; മന്ത്രിക്കൊപ്പം ഒരു എം.എൽ.എ

രണ്ടില രണ്ടാകും; ജോസിനൊപ്പം 2 എംൽഎമാർ; മന്ത്രിക്കൊപ്പം ഒരു എം.എൽ.എ കേരള കോൺഗ്രസ്...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

Related Articles

Popular Categories

spot_imgspot_img