പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് നിരാശ. അവസാനം വരെയും കടുത്ത പോരാട്ടം കാഴ്ചവച്ച അർജുൻ ബബുതയ്ക്ക് മെഡൽ നേടാനായില്ല.Arjun Babuta failed to win a medal
പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന് നാലാം സ്ഥാനമാണ് നേടാനായത്. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ചാണ് ബബുത കീഴടങ്ങിയത്.
മികച്ച തുടക്കവുമായി അര്‍ജുന്‍ ബബുത ഒരുവേള രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 13-ാം ഷോട്ടിലെ നേരിയ പാളിച്ച ബബുതയ്ക്ക് തിരിച്ചടിയായി.