web analytics

നടിയെ ആക്രമിച്ച കേസ്; ഏഴുവർഷത്തോളം നീണ്ട വിചാരണ, വാദം പൂര്‍ത്തിയായി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി.

ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി കൂടുതൽ വ്യക്തത തേടും. ഇതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. പിന്നീട് കേസിൽ വിധി പറയാനായി മാറ്റും.

ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ വാദം പൂർത്തിയാകുന്നത്.

എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്.

ഇതിനു പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് യുവനടി ആക്രമണത്തിന് ഇരയായത്.

2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

Other news

ഉപ്പുതറയിൽ തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തലയ്ക്കടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ ഇടുക്കി...

ശബരിമലയിൽ കടുത്ത നിയന്ത്രണം! മകരവിളക്ക് ദർശനത്തിന് വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്ത്

കൊച്ചി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർഥാടന പാതകളിലും ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക്...

കിവീസിനെതിരായ പരമ്പര തുടങ്ങുന്നതിനു തൊട്ടുമുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി; പപരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് പുറത്ത്

കിവീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടി വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന...

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ

പിന്നിലൂടെയെത്തി മുളകുപൊടി വിതറി മാല കവർന്നു; വയോധികയെ ആക്രമിച്ച 37കാരൻ പിടിയിൽ കൽപ്പറ്റ:...

റീല്‍സ് ചിത്രീകരണത്തിലെ പിഴവ് സഹിക്കാനായില്ല; കാസര്‍കോട് യുവാവ് ജീവനൊടുക്കി

റീല്‍സ് ചിത്രീകരണത്തിലെ പിഴവ്; കാസര്‍കോട് യുവാവ് ജീവനൊടുക്കി കാസർകോട്: റീൽസ് ചിത്രീകരണത്തിനിടെ സംഭവിച്ച...

Related Articles

Popular Categories

spot_imgspot_img