web analytics

നെഞ്ചിടിപ്പിന്റെ നൂൽപാലം കടന്ന് അർജൻ്റീന; രക്ഷകനായത് എമിലിയാനോ മാർട്ടിനെസ്; ഇക്വഡോറിനെ പരാജയപ്പെടുത്തിയത് പെനാൽറ്റി ഷൂട്ടൗട്ടില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ. ക്വാർട്ടറില്‍ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ (4-2) പരാജയപ്പെടുത്തിയാണ് മുന്നേറ്റം.Argentina defeated Ecuador

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഒടുവിൽ ലോക ചാമ്പ്യന്മാരെന്ന പകിട്ടിനൊപ്പമെത്താത്ത, നിറമകന്ന പ്രകടനത്തിനൊടുവിൽ നെഞ്ചിടിപ്പിന്റെ നൂൽപാലം കടന്നാണ് അർജന്റീന സെമിയിൽ. ആപത് ഘട്ടങ്ങളിൽ രക്ഷകനായി അവതരിക്കുന്ന പതിവുവീര്യം വീണ്ടും എമിലിയാനോ മാർട്ടിനെസ് പുറത്തെടുത്തപ്പോൾ അർജന്റീന കഷ്ടിച്ച് കരകയറുകയായിരുന്നു. കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറി​നെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4ന് കീഴടക്കിയാണ് ലയണൽ മെസ്സിയും കൂട്ടരും അവസാന നാലിലെത്തിയത്.

രണ്ടു കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനെസ് കരുത്തുകാട്ടിയത്. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തിയത്. കളിക്കിടെ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലൻസിയ പെനാൽറ്റി പാഴാക്കിയത് എക്വ​ഡോറിന് തിരിച്ചടിയായി.

പരിക്ക് മൂലം ഒരു കളി വിട്ടുനിന്ന ശേഷം തിരികെയെത്തിയ ലയണൽ മെസ്സിക്ക് ക്വാർട്ടറിൽ ഫോമിൽ എത്താനായില്ല. അർജന്റീനയ്ക്കായി ലിസാൻഡ്രൊ മാർട്ടിനസും (35′) ഇക്വഡോറിനായി അവസാന നിമിഷത്തില്‍ കെവിൻ റോഡ്രിഗസുമാണ് സ്കോർ ചെയ്തത്. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് അർജന്റീന.

ലയണല്‍ മെസിയേയും ലൗത്താറോ മാര്‍ട്ടിനെസിനേയും മുന്‍നിരയില്‍ അണിനിരത്തി 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 4-1-4-1 ഫോര്‍മേഷനിലാണ് ഇക്വഡോര്‍ ബൂട്ടണിഞ്ഞത്.

ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. ഇക്വഡോര്‍ പ്രതിരോധ നിര മിടുക്കുകാട്ടിയതോടെ അര്‍ജന്റീന ആദ്യ പകുതിയില്‍ നന്നായി വിയര്‍ത്തു.

ആറാം മിനുട്ടില്‍ ഇക്വഡോറിന്റെ മോയിസസ് കായിസീഡോക്ക് ബോക്‌സിനുള്ളിലേക്ക് പന്ത് ലഭിച്ചെങ്കിലും ഷോട്ട് എടുക്കുന്നതിന് മുമ്പ് തടുക്കപ്പെട്ടു.

ആദ്യ മിനുട്ടുകളില്‍ ഇക്വഡോറിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. 15ാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ഇക്വഡോറിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ജെറേമി സര്‍മിന്റോയ്ക്ക് ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്തിനെ ഷോട്ട് തൊടുത്തെങ്കിലും അര്‍ജന്റീന ഗോളി സേവ് ചെയ്തു. റീബൗണ്ട് പന്തിനെ കെന്‍ഡ്രി പേരേസ് വീണ്ടും വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ പിന്നീട് പതിയെ അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചുവന്നു.

27ാം മിനുട്ടില്‍ അര്‍ജന്റീനക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. ഇന്‍സോ ഫെര്‍ണാണ്ടസിന്റെ ഹെഡര്‍ പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി. ഒടുവില്‍ 35ാം മിനുട്ടില്‍ അര്‍ജന്റീന അക്കൗണ്ട് തുറന്നു.

കോര്‍ണറില്‍ നിന്ന് അലെക്‌സിസ് മാക് അലിസ്റ്റര്‍ ഹെഡ് ചെയ്ത് ബോക്‌സിനടുത്തേക്ക് മറിച്ച് നല്‍കിയപ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് മറ്റൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. വാര്‍ പരിശോധന നടത്തിയെങ്കിലും ഒടുവില്‍ തീരുമാനം അര്‍ജന്റീനക്ക് അനുകൂലമായി മാറുകയായിരുന്നു.

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്കായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് അര്‍ജന്റീന കളിച്ചത്. 55ാം മിനുട്ടില്‍ പെനല്‍റ്റി ഏരിയയില്‍ വെച്ച് ലൗത്താറോ മാര്‍ട്ടിനസ് തൊടുത്ത ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി.

61ാം മിനുട്ടില്‍ ഗോള്‍മടക്കാന്‍ ഇക്വഡോറിന് മുന്നില്‍ സുവര്‍ണ്ണാവസരം. റോഡ്രിഗോ ഡി പോളിന്റെ ഹാന്റ് ബോള്‍ വാര്‍ പരിശോധനയില്‍ വ്യക്തമായതോടെ ഇക്വഡോറിന് അനുകൂലമായി പെനല്‍റ്റി.

എന്നാല്‍ കിക്കെടുത്ത ഇന്നര്‍ വലന്‍സിയക്ക് പിഴച്ചു. ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ തട്ടി ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 68ാം മിനുട്ടില്‍ ലയണല്‍ മെസിയുടെ മികച്ച മുന്നേറ്റവും ഷോട്ടും കണ്ടെങ്കിലും ഇക്വഡോര്‍ ഗോളി സേവ് ചെയ്തു.

അവസാന സമയങ്ങളിലേക്കെത്തിയതോടെ മത്സരം പരുക്കനായി മാറി. ഈ കളിയിലും മഞ്ഞക്കാര്‍ഡ് ലഭിച്ച ഇക്വഡോറിന്റെ മോയിസസ് കെയ്‌സീഡോക്ക് അടുത്ത മത്സരം നഷ്ടമാവും.

90ാം മിനുട്ടില്‍ അര്‍ജന്റീന പ്രതിരോധത്തിന്റെ പിഴവില്‍ ബോക്‌സിനുള്ളില്‍വെച്ച് ജോര്‍ദി കെയ്‌സീഡോക്ക് സുവര്‍ണ്ണാവസരം. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി.

എന്നാല്‍ കടന്നാക്രമിച്ച ഇക്വഡോര്‍ ഒടുവില്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന ജയമുറപ്പിച്ച് ഇരിക്കവെ ഇക്വഡോര്‍ സമനില പിടിച്ചു. ജോണ്‍ യിബോഷ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസിനെ കെവിന്‍ റോഡ്രിഗസ് ഹെഡറിലൂടെ പോസ്റ്റിന്റെ ഇടത് മൂലയിലെത്തിച്ചു.

നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയായതോടെ ഷൂട്ടൗട്ടിലേക്ക് പോരാട്ടം നീണ്ടു. അര്‍ജന്റീനക്കായി കിക്കെടുത്ത ലയണല്‍ മെസിക്ക് പിഴച്ചു. ഇക്വഡോറിനായി ആദ്യ പെനല്‍റ്റിയെടുത്ത ഏഞ്ചല്‍ മിനക്കും ലക്ഷ്യം കാണാനായില്ല.

അര്‍ജന്റീനക്കായി കിക്കെടുത്ത ജുലിയന്‍ അല്‍വാരസ് ലക്ഷ്യം കണ്ടപ്പോള്‍ മറുപടിക്കിറങ്ങിയ അലന്‍ മിന്‍ഡ കിക്ക് പാഴാക്കി. എമിലിയാനോ മാര്‍ട്ടിനെസിന്റെ സേവാണ് അര്‍ജന്റീനയെ രക്ഷിച്ചത്.

മൂന്നാം കിക്കെടുത്ത അര്‍ജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിനായി മൂന്നാം കിക്കെടുത്ത ജോണ്‍ യിബോഹ് ലക്ഷ്യം കണ്ടു. നാലാം കിക്കെടുത്ത അര്‍ജന്റീനയുടെ ഗോണ്‍സാലോ മോണ്ടിയലും പന്ത് വലയിലാക്കി.

നാലാം കിക്കെടുത്ത ഇക്വഡോറിന്റെ ജോര്‍ദി കായ്‌സിഡോയും വലയിലെത്തിച്ചു. അഞ്ചാം കിക്കെടുത്ത അര്‍ജന്റീനയുടെ നിക്കോളാസ് ഒറ്റമെന്‍ഡി ലക്ഷ്യം കണ്ടതോടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഇക്വഡോറിനെ വീഴ്ത്തി

spot_imgspot_img
spot_imgspot_img

Latest news

പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍

പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍ കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റ്...

പത്താം തവണയും നിതീഷ്കുമാർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സാമ്രാട്ടും വിജയ്കുമാറും ഉപമുഖ്യമന്ത്രിമാർ

പത്താം തവണയും നിതീഷ്കുമാർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പട്‌നയിൽ ചരിത്രപരമായ ഒരു...

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ

ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ ശബരിമലയിലേക്ക്...

ദർശനം ഉറപ്പാക്കും: വിർച്വൽ ക്യൂ പ്രശ്നമുണ്ടെങ്കിൽ പൊലീസിനോട് അറിയിക്കൂ

ദർശനം ഉറപ്പാക്കും: വിർച്വൽ ക്യൂ പ്രശ്നമുണ്ടെങ്കിൽ പൊലീസിനോട് അറിയിക്കൂ കമ്പ: മണ്ഡല–മകരവിളക്ക് തീർത്ഥാടന...

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ശക്തമാക്കി; എൻഡിആർഎഫ് സംഘം ചുമതലയേറ്റു, നിയന്ത്രണങ്ങൾ കർശനമായി

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ശക്തമാക്കി; എൻഡിആർഎഫ് സംഘം ചുമതലയേറ്റു, നിയന്ത്രണങ്ങൾ...

Other news

Related Articles

Popular Categories

spot_imgspot_img