അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ് ഇപ്പോഴത്തെ അടക്കയുടെ വില. ഒരെണ്ണത്തിന് 13 രൂപയിലേറെയാണ് നിലവിലെ പഴുത്ത അടക്കയുടെ വില. നാടൻ അടയ്ക്കയുടെ ഉത്പാദനം ഇടിഞ്ഞതാണ് വില വർധനവിന് കാരണം.

ഏപ്രിൽ, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാൽ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.

മരത്തിൽ കയറി അടയ്ക്ക പറിക്കുന്നതിനുള്ള ബുദ്ധിമുട്ടും കൊട്ടപ്പാക്കിനുള്ള പ്രിയവും കാരണം കൂടുതലാളുകളും താഴെവീഴുന്നവ ഉണക്കി തൊണ്ട് പൊ ളിച്ച് വിൽക്കുകയാണ്.

മുമ്പ് മലബാർ മേഖലയിലായിരുന്നു ഇത്തരം അടയ്ക്കയ്ക്ക് ഡിമാൻണ്ടെങ്കിൽ ഇപ്പോൾ മധ്യതിരുവിതാം കൂറിലും ഉണങ്ങിയതാണ് വിപണിയിലെത്തുന്നത്. കൊട്ടപ്പാ ക്കിന് കിലോയ്ക്ക് 400-ന് മുകളിൽ വില വന്നിരുന്നു.

മുറുക്കാൻ, ദക്ഷിണ എന്നി വയ്ക്കാണ് കേരളത്തിൽ പഴുത്ത അടയ്ക്ക കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ, അടയ്ക്കയ്ക്ക് മറ്റുപയോഗങ്ങൾ ഉള്ളതുകൊണ്ടാണ് വില എപ്പോഴും താഴാതെ നിൽക്കുന്നത്.

വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാൻമസാലയ്ക്കുവേണ്ടിയാ ണ് ഇത് കൂടുതലും കയറ്റി അയയ്ക്കുന്നത്.


വ്യാവസായിക മേഖലയിൽ പല ഉപയോഗങ്ങളും ഉണ്ട്. ആയുർവേദത്തിലുംമറ്റും ഔഷധങ്ങളുണ്ടാക്കാൻ അടയ്ക്ക വേണം.

ഇപ്പോൾ മംഗലാപു രം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയ സ്ഥലങ്ങളി ലെ അടയ്ക്കയാണ് കേരളവിപണി കളിൽ എത്തുന്നത്. ഏത് സീസണിലും ഇവിടങ്ങളിൽനിന്ന് അടയ്ക്ക ലഭിക്കും. നാടനേക്കാൾ വലുപ്പവും ഉണ്ട്.

പാകമാകാതെ കായ പൊഴിഞ്ഞു പോകുന്നു; മഴക്കാലമായതോടെ കുമിൾബാധയിൽ തിരിച്ചടി നേരിട്ട് ജാതി കർഷകർ

മഴ കനത്തതോടെ തിരിച്ചടി നേരിട്ട് ജാതിക്കർഷകർ. പാകമാകാതെ കായ പൊഴിഞ്ഞു പോകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.

പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിൾബാധയാണെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്.

ജാതിയെ ബാധിക്കുന്ന ഗുരു തരമായ ഇല-കായ പൊഴിച്ചിലിനു കാരണമാകുന്ന ഒരു പ്രശ്‌നമാ ണ് ഫൈറ്റോഫ്‌തോറ കുമിൾബാധ.

മേയ് അവസാനം മുതലുണ്ടായ തുടർച്ചയായ കനത്ത മഴ കാരണം കർഷകർക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോർഡോ മിശ്രിതം തളിക്കാൻ സാധിച്ചിരുന്നില്ല. ഇതും രോഗ വ്യാപനത്തിന് പ്രധാന കാരണമാ യി.

രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കംചെയ്തതിനുശേഷം ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം മരമൊന്നിന് അഞ്ച് കി.ഗ്രാം എന്ന തോതിൽ കടയ്ക്കൽ ഇട്ടുകൊടുത്താൽ രോഗബാധയെ പ്രതിരോധിക്കാൻ കഴിയും.

സ്യൂ ടോമോനാസ് 30 ഗ്രാം ഒരുലി റ്റർ വെള്ളത്തിൽ കലക്കി നല്ല തുപോലെ മരത്തിൽ തളിക്കുക. കൂടാതെ, നീർവാർച്ച സൗകര്യം ഉറപ്പാക്കുക.

ഒരുശതമാനം ബോർഡോ മിശ്രിതം/കോപ്പർ ഹൈഡ്രോക്‌സൈഡ് (2.5 ഗ്രാം/ലി.) എന്നിവയിലേതെങ്കിലും കുമിൾ നാശിനി ഇലകളിലും കായ്കളിലും തണ്ടിലും വീഴത്തക്ക വിധത്തിൽ പശ ചേർത്ത് തളിക്കുക.

മരത്തിനു ചുറ്റും തടമെടുത്ത് കോപ്പർ ഹൈഡ്രോക്‌സൈഡ് (2.5 ഗ്രാം/ലി.) അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോ റൈഡ് (3 ഗ്രാം/ ലി.) മരം ഒന്നിന് 10-20 ലിറ്റർ എന്നതോതിൽ ഒഴി ച്ചുകൊടുക്കുക. ഇവയൊക്കെയാണ് പ്രതിരോധം.

വെള്ളനിറത്തിൽ പത്രിയോടുകൂടി കായ് പൊട്ടി വീഴുകയാണെങ്കിൽ ബോറോണിന്റെ അപര്യാപ്തതയുണ്ടാകും. ബോറിക് ആസിഡ് രണ്ട് ഗ്രാം/ലി. ഇലകളിൽ തളിക്കുകയോ, 50ഗ്രാം ബോറാക്‌സ് മണ്ണിൽചേർ ത്ത് കൊടുക്കുകയോ ചെയ്യാമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കു ദുരിതം; പൊഴിഞ്ഞു പോയത് ക്വിന്റൽ കണക്കിന് മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കും ദുരിതം. മുമ്പേ മഴ പെയ്തതിനാൽ, മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ പൊഴിഞ്ഞുപോകുകയാണ്.

സാധാരണ ജൂണിലാണ് റമ്പൂട്ടാൻ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവർഷമെത്തി. നല്ലവിളവ് ലക്ഷ്യമിട്ട് റമ്പൂട്ടാൻ കൃഷിചെയ്‌ത ചെറുകിട കർഷകരെയാണ് അപ്രതീക്ഷിത മഴ ബാധിച്ചത്.

കനത്ത മഴയിൽ, അമ്ലതയും ക്ഷാരഗുണവും നിലനിർത്താനുള്ള മണ്ണിൻ്റെ കഴിവ് നഷ്‌ടമാകുകയും അതുവഴി റമ്പൂട്ടാൻ്റെ പോഷകഗുണം ആഗിരണം ചെയ്യാനുള്ള ശേഷിയില്ലാതാകുകയുമാണ്.

ഇത് കായ് പൊഴിച്ചിലിന് കാരണമാകുന്നെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. ഡോളമൈറ്റ്, കുമിൾനാശിനി എന്നിവ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ അമ്ലത യുടെയും ക്ഷാരഗുണത്തിന്റെയും അനുപാതം നില നിർത്താനാകും.

മഴയ്ക്കു മുമ്പുതന്നെ തോട്ടങ്ങളുടെ പരിപാല നത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് കൃഷി വിദഗ്‌ധർ പറയുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് റമ്പൂട്ടാൻ കൃഷിയുള്ളത്.

വ്യാപാരികളിൽനിന്ന് ഒരുവർഷത്തേക്ക് റംമ്പൂട്ടാൻ നൽകാൻ കരാറുവെച്ച് അഡ്വാൻസ് വാങ്ങിയാണ് പല കർഷകരും കൃഷിയിറക്കുന്നത്.

ഒരു കിലോയ്ക്ക് 120 രൂപ മുതൽ 150 രൂപവ രെയാണ് കർഷകർക്ക് കിട്ടുന്നത്. വൻകിട വ്യാപാരികളിൽ കൂടുതലും ചെങ്കോട്ടയിൽനിന്നുള്ള വരാണ്. മൂന്നാംവർഷം മുതലാണ് വിളവ് കിട്ടിത്തുടങ്ങുന്നത്.





spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ...

Related Articles

Popular Categories

spot_imgspot_img