News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

മഴക്കോട്ടിന് പകരം കുട പിടിച്ച് ബൈക്ക് ഓടിക്കുന്നവരാണോ നിങ്ങൾ; പാരച്ചൂട്ട് എഫക്ട് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

മഴക്കോട്ടിന് പകരം കുട പിടിച്ച് ബൈക്ക് ഓടിക്കുന്നവരാണോ നിങ്ങൾ; പാരച്ചൂട്ട് എഫക്ട് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
April 15, 2024

തിരുവനന്തപുരം: മഴക്കോട്ടിന് പകരം കുട പിടിച്ച് ബൈക്ക് ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. മഴക്കാലമാണ്, അത്യാവശ്യത്തിനു ടൂ വീലറും എടുത്തു കൊണ്ട് പുറത്തേക്കിറങ്ങമെന്നു വച്ചാലോ പെട്ടത് തന്നെ. ഇത്തരം സാഹചര്യങ്ങളിൽ നിവൃത്തിയില്ലാതെ പുറത്തിറങ്ങുന്നവരാണ് കുടയും ചൂടി ടൂ വീലറും ഓടിച്ച് പാഞ്ഞു പോകുന്നത്. കുടുംബത്തോടും കുട്ടികളോടും ഒപ്പം യാത്ര ചെയ്യുമ്പോഴും പലരും ഈ സാഹസത്തിനു മുതിരാറുണ്ട്. എന്നാൽ കുടപിടിച്ചുള്ള ഈ മഴയാത്രയ്ക്കു പിന്നിൽ മരണക്കെണി പതിയിരിപ്പുണ്ടെന്നത് അധികമാർക്കും അറിയാത്ത സത്യം. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്ന് കുട നിവർത്തി ഉപയോഗിക്കുന്നത് പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് എംവിഡി മുന്നറിയിപ്പ്.

എംവിഡി അറിയിപ്പ്: ”പലയിടങ്ങളിലും വേനൽമഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയിൽ നിന്നും രക്ഷപ്പെടാൻ ഇരുചക്രവാഹന യാത്രക്കാർ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങളും റോഡിൽ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവർത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം ഞങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.”

ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും എംവിഡി വിശദീകരിച്ചു. ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഇരുചക്രവാഹന ഡ്രൈവിംഗ്. സ്വകാര്യ ആവശ്യങ്ങൾക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവർത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. വാഹനങ്ങൾ വാങ്ങുന്നതിന് മുൻപായി ടെസ്റ്റ് ഡ്രൈവുകൾ നടത്തുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കണ്ണുകൾ: റോഡിന്റെ വിശാലമായ കാഴ്ച തടസപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക.
തോളുകൾ: ആയാസരഹിതമായി വച്ച് നടു നിവർത്തി ഇരിക്കുക.
കൈമുട്ടുകൾ: ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക.
കൈകൾ: പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധം പിടിയ്ക്കുക.
ഇടുപ്പ്: സ്റ്റിയറിംഗ് ഹാൻഡിലും പെഡലുകളും അനായാസം പ്രവർത്തിപ്പിക്കാൻ പാകത്തിൽ ആയാസരഹിതമായി വയ്ക്കുക.
കാൽമുട്ടുകൾ: വാഹനത്തിന്റെ ബാലൻസ് നിലനിർത്താൻ പാകത്തിൽ, ഫ്യുവൽ ടാങ്കിനോട് ചേർത്ത് വയ്ക്കുക.
പാദങ്ങൾ: പാദത്തിന്റെ മധ്യഭാഗം ഫൂട്ട് റെസ്റ്റിൽ അത്യാവശ്യം അമർത്തി കാൽപ്പാദം മുൻപിലേയ്ക്കായി മുൻഅഗ്രങ്ങൾ ബ്രേക്ക്, ഗിയർ പെഡലുകളിൽ ലഘുവായി അമർത്തി വയ്ക്കുക.
മറ്റുതരം വാഹനങ്ങളിലും ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലൻസ് നിലനിർത്താൻ പാകത്തിൽ ശരീരഭാഗങ്ങൾ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുൻപിലേയ്‌ക്കോ പുറകിലേയ്‌ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറക്കം; കൈ കാണിച്ചപ്പോൾ ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശം;ഇരട്...

News4media
  • Kerala
  • News

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്; 26 പേരുടെ ലൈസൻസ് റദ്ദാക്കി, 32 വാഹനങ്ങൾ പിടിച്ചെടുത്തു, 4.70 ലക്ഷം രൂപ പി...

News4media
  • Kerala
  • News

ആശിച്ചു മോഹിച്ച് അമ്മയോടൊപ്പം ബൈക്ക് വാങ്ങാൻ പോയി; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവ്; യൂടേൺ എട...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]