തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു
ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം എട്ട് ജില്ലകളില്‍ ഒറ്റപ്പെടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പില്‍ വിശദമാക്കുന്നു.
Read Also:ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി; എറണാകുളം സ്വദേശിനി ലീലാമ്മയുടെ വിശേഷങ്ങൾ അറിയാം