ഗൂഗിൾ പേ, ഫോൺ പേ ട്രാന്സാക്ഷനുകളിൽ പലപ്പോഴും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് കൃത്യമായ പണം കൈമാറ്റം നടക്കാതിരിക്കുകയെന്നത്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും എന്നാല്‍ പണം സ്വീകരിക്കേണ്ട ആളിന്റെ അക്കൗണ്ടില്‍ പണം എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഇത്തരം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നതിലെ കാരണം വ്യക്തമാക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.(There is only one reason behind the interruption of Google Pay services)
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് യുപിഐ ഇടപാടുകളില്‍ വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ സംവിധാനങ്ങളില്‍ തകരാറുകളുണ്ടായിട്ടില്ലെന്നും അവിടെ പ്രശ്‌നങ്ങളില്‍ നേരിടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ഭാഗത്തു നിന്നുള്ള പ്രശ്‌നങ്ങളല്ല ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമെന്നു അദ്ദേഹം പറയുന്നു. ഇടപാടുകളി ഉണ്ടാകുന്ന ഈ തടസത്തിനു കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ കാരണമെന്നാണ് വാദം.
ബാങ്കുകളുടെ നെറ്റ്‌വര്‍ക്ക് പ്രശ്‌നം വരെ ഇതിന് കാരണമാവുന്നു. ഇക്കാര്യം പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.