ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. സാരാഭായ് വേഴ്‌സസ് സാരാഭായ്, അനുപമ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രൂപാലി. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെയാണ് രൂപാലിയെ അംഗത്വം നൽകി സ്വീകരിച്ചത്. പാർട്ടിയുടെ ദേശീയ വക്താവ് അനിൽ ബലുനിയും ഒപ്പമുണ്ടായിരുന്നു.
‘വികസനത്തിന്റെ ഈ ‘മഹായാഗം’ കാണുമ്പോള്‍, ഞാനും ഇതില്‍ പങ്കാളിയാകണമെന്ന് തോന്നുന്നു,’ എന്നാണ് 47 കാരിയായ രൂപാലി സാമൂഹ്യമാധ്യമ പോസ്റ്റില്‍ കുറിച്ചത്. ബിജെപിക്കൊപ്പം ചേർന്ന് രാജ്യത്തിനായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഞാൻ ചെയ്യുന്നതെല്ലാം നല്ലതാകാനായി എനിക്ക് നിങ്ങളുടെയെല്ലാം അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് രൂപാലി പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ രൂപാലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. സ്വപ്‌ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് അന്ന് പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രം രൂപാലി പങ്കുവച്ചത്.
Read More: കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു
Read More: മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ മധ്യവയസ്കന് സൂര്യാഘാതമേറ്റു; ഇരുതോളിലും പൊള്ളൽ