യു.കെ.യിൽ സൗത്ത് പോർട്ടിൽ ഡാൻസ് പാർട്ടിയിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന കലാപത്തിൽ കുറ്റക്കാരായ 1000 ൽ അധികം ആളുകൾ അറസ്റ്റിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ.(anti-immigrant riots in the UK; More than 1000 criminals arrestedCommunity-verified icon)
കൊലയ്ക്കു പിന്നിൽ കുടിയേറ്റ മുസ്ലിം വംശജനാണെന്ന ഓൺലൈൻ വാർത്തകൾക്ക് പിന്നാലെ തുടക്കത്തിൽ മുസ്ലിം വിരുദ്ധ കലാപമായിരുന്നു.
എന്നാൽ പ്രായപൂർത്തിയാകാത്ത കുറ്റവാളി മുസ്ലിം വംശജനല്ലെന്ന് ഉറപ്പാക്കി പ്രതിയുടെ പേര് വിവരങ്ങൾ കോടതി അനുമതിയോടെ പിന്നീട് പുറത്തുവന്നു. ഇതോടെ കലാപം കുടിയേറ്റ വിരുദ്ധ, ഏഷ്യൻ വിരുദ്ധ ആക്രമണമായി മാറുകയായിരുന്നു.
കലാപത്തിൽ അക്രമം , തീവെയ്പ്പ് , കൊള്ളയടിക്കൽ ,പിടിച്ചുപറി, മോഷണം എന്നീ കുറ്റങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 1024 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 575 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ലിവർപൂളിൽ നാശനഷ്ടങ്ങളുണ്ടാക്കിയ 69 കാരനെയും ബെൽഫാസ്റ്റിൽ 11 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 വയസുള്ള പെൺകുട്ടിയും കുറ്റം ചെയ്തവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ പലരും 20 വയസിൽ താഴെയുള്ളവരാണ്. ശിക്ഷ ലഭിക്കുന്നതോടുകൂടി ഇവരിൽ പലരുടെയും ഭാവിയും പ്രതിസന്ധിയിലാകും.
2011 ലാണ് ഇതിനുമുൻപ് ബ്രിട്ടണിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കറുത്ത വർഗക്കാരനായ യുവാവ് പോലീസിന്റെ വെടിയേറ്റു മരിച്ചതായിരുന്നു അന്ന് കലാപത്തിന് കാരണമായത്. അന്നത്തെ കലാപത്തിൽ 4000 കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.