യുകെയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. പോര്‍ട്‌സ്മൗത്തിലെ ഒരു വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സമന്ത മര്‍ഫി എന്ന 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഹാംപ്ഷയര്‍ – ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതുമായി ബന്ധപ്പെട്ട്, വിലപ്പെട്ട വസ്തുക്കള്‍ അടങ്ങിയ ഒരു സ്യൂട്ട്‌കേസ് പോലീസ് അന്വേഷിക്കുന്നുണ്ട്.
പീറ്റേഴ്സ്ഫീല്‍ഡില്‍ നിന്നും, ഹാവന്റില്‍ നിന്നുമുള്ള ആളുകളാണ് പിടിയിലായിരിക്കുന്നത്. ഇരുവര്‍ക്കും 32 വയസാണ് പ്രായം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വളരെ പ്രധാന തെളിവായി ഒരു ഗോള്‍ഡ് സ്യൂട്ട്‌കേസ് ഉണ്ടെന്നും അത് ഇപ്പോഴും പോര്‍ട്‌സ്മൗത്തില്‍ തന്നെ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പോലീസ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നു പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. മാത്രമല്ല, ഇതിനോടകം രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.