വീണ്ടും ഭാരതാംബ വിവാദം

വീണ്ടും ഭാരതാംബ വിവാദം

തിരുവനന്തപുരം: വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ സർട്ടിഫികറ്റ് വിതരണ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും എന്നത് ഇല്ലായിരുന്നു.

എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ കാണുന്നത് ഭാരതാംബയുടെ ചിത്രം. കൂടാതെ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. അതിനാലാണ് മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയായിരുന്നു വ്യാഴാഴ്ച രാജ്ഭവനിൽ നടന്നത്. പരിപാടിയിൽ ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയിരുന്നു.

തുടർന്നാണ് താൻ പരിപാടി ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വി. ശിവൻകുട്ടി ഇറങ്ങിയത്. തുടർന്ന് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല

ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യയാണ്.

ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്പവും അതിന് മുകളിൽ അല്ല. ഗവർണർക്ക് മുന്നിൽത്തന്നെ പ്രതിഷേധം അറിയിച്ചു. ഗവർണർ ഒന്നും മിണ്ടിയില്ല. ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു. ഇത് കേരളത്തിൻറെ പ്രതിഷേധമാണെന്ന് അറിയിച്ചു, മന്ത്രി പറഞ്ഞു.

ആദ്യ വിവാദം

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവന്റെ നിർദേശം അവഗണിച്ചതിനെ തുടർന്ന് രാജ്ഭവനിൽ ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. അതിനിടെയാണ് വീണ്ടും വിവാദം ഉണ്ടായിരിക്കുന്നത്.

ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നായിരുന്നു ജൂൺ അഞ്ചിലെ പരിപാടി മാറ്റിയത്.

എന്നാൽ ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്.

Read More: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ്… തലപ്പാവ് അണിയിക്കാൻ ശ്രമിച്ച സംഘാടകരെ സ്നേഹപൂർവ്വം വിലക്കി വേടൻ

ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്ഭവനിൽ നിന്നും ഒഴിവാക്കിയത്. തുടർന്ന് സെക്രട്ടറിയേറ്റ് അങ്കണത്തിൽ കൃഷിവകുപ്പിന്റെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

മന്ത്രി പി പ്രസാദ്, പി പ്രശാന്ത് എംഎൽഎ, കൃഷി വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിയും ഡയറക്ടറും പങ്കെടുക്കുന്ന പരിപാടിയിലാണ് രാജ്ഭവൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

ഗവർണർക്ക് ചടങ്ങിൽ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പരിപാടി മാറ്റുകയായിരുന്നു.

ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം….

അതേസമയം ആർഎസ്എസ് അവതരിപ്പിച്ച ഭാരതാംബയെ ഇന്ത്യക്ക് അറിയില്ല. ആർഎസ്എസ് അവതരിപ്പിച്ചത് കാവി കൊടിയേന്തി സിംഹപ്പുറത്ത് ഇരിക്കുന്ന സ്ത്രീയെയാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന വിവാദമായിരുന്നും.

അതിൽ കാണുന്ന ഭൂപടം ഇന്ത്യയുടേത് അല്ല. ഭാരതാംബ ചിത്രം മാറ്റാനുള്ള രാജ്ഭവൻ നിലപാടിനെ സ്വാഗതം ചെയ്യുന്നു.

സിംഹത്തിന്റെ പുറത്തുള്ള സ്ത്രീയാണത്. ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം, അങ്ങനെയുള്ള ഭാരതാംബ സങ്കൽപ്പത്തെ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

ആ ഭാരതാംബ തന്നെ വേണമെന്ന് ശാഠ്യം പിടിക്കാനാവില്ല.ആർഎസ്എസിന്റെ ഭാരതാംബ സങ്കൽപ്പത്തെ വണങ്ങാത്തത് കൊണ്ടാണ് ഗവർണർ ജൂൺ അഞ്ചിനെ അവഗണിച്ചത്.

Read More: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പത്തില്‍ കൂട്ടിയിണക്കാം; 1,341 കോടിയുടെ കരാർ, 22 കിലോമീറ്റർ ദൂരം കുറയും;
തുരങ്കപാത ഒരു സ്വപ്ന പദ്ധതി

ഭാരതാംബയെ മാനിക്കുന്നു എന്നും ത്രിവർണ്ണ കൊടിയാണ് തങ്ങളുടെ ആവേശമെന്നും അതു പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് മടിയില്ലെന്നുമാണ് ബിനോയ് വിശ്വം പറയുന്നത്.

English Summary:

Another controversy has erupted over the Bharatamba image. Kerala Minister V. Sivankutty boycotted a Scout certificate distribution event held at Raj Bhavan. The minister’s decision came after learning that the event included a floral tribute to the image of Bharatamba, which was not mentioned in the official schedule.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img