web analytics

നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തത്. സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് വീണ്ടും പോലീസ് നടപടി.

എറണാകുളം സൗത്ത് പോലീസാണ് ഷാനിനെതിരെ കേസെടുത്തത്. പോലീസിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് ഷാൻ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നത്. കേസിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല.

ഷാൻ റഹ്മാൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല എന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യിലിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ല എങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചത് വഴി 38 ലക്ഷം രൂപ ഷാൻ റഹ്മാൻ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതി നൽകിയത്. ജനുവരിയിലാണ് കൊച്ചിയിൽ സംഗീത പരിപാടി നടന്നത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും ഇത് മൂലം 38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിജു രാജ് പരാതിയിൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കേരളത്തിൽ ശക്തമായ കാലാവസ്ഥാ ജാഗ്രത; ഒറ്റപ്പെട്ടയിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ...

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു തിരുവനന്തപുരം: തിരുവനന്തപുരം...

മദ്യലഹരിയിൽ വിമാനത്തിൽ ജീവനക്കാരോട് അപമര്യാദ; നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും മദ്യലഹരിയിലുണ്ടായ പ്രശ്നം ചര്‍ച്ചയാവുകയാണ്....

മൂന്ന് വർഷമായി പിന്തുടരുന്ന ആരാധിക: റെയ്ജനെതിരെ ലൈംഗികശല്യം; മൃദുല വിജയ് തെളിവുകളുമായി രംഗത്ത്

ടെലിവിഷൻ താരങ്ങളായ റെയ്ജൻ രാജനും മൃദുല വിജയും പങ്കെടുക്കുന്ന പരമ്പരയുടെ ലൊക്കേഷനിൽ...

Related Articles

Popular Categories

spot_imgspot_img