മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലപ്പുറം പരപ്പൻപാറ കോളനിയിലെ മിനിയാണ് കൊലപ്പെട്ടത്. മിനിയുടെ ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വയനാട്- മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് സംഭവം. വനത്തിൽ തേനെടുക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.