ആത്മബലത്തിന്റേയും ജീവിത വിജയത്തിന്റേയും മാതൃകയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവ.Annie Siva, a native of Kanjiramkulam, Thiruvananthapuram, is an example of strength and success in life
ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് കഠിന പ്രയത്നിത്തിലൂടെ പോലീസ് യൂണിഫോം അണിഞ്ഞ വനിത.
ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട്, ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ട് പതിനെട്ടാമത്തെ വയസിൽ അവർക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു.
14 വർഷത്തെ പ്രയത്നത്തിനൊടുവിൽ വർക്കല പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ശിവ ജോലിയിൽ പ്രവേശിച്ചു.
കൈക്കുഞ്ഞിനേയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ച ആനി ശിവയ്ക്ക് ഇപ്പോൾ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്.
മുളവുകാടുള്ള ഈ വീട്ടില്‍ ആനിക്കൊപ്പം 15 വയസുകാരനായ മകന്‍ ശിവസൂര്യയുമുണ്ട്. താന്‍ ആഗ്രഹിച്ച വീട് സ്വന്തമാക്കിയതിന്റെ സന്തോഷം ആനി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
വീടിന് നഭസ്സ് എന്നാണ് നല്‍കിയിരിക്കുന്നത്. ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കഥയും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആനി ശവ പറയുന്നുണ്ട്.
2004-ല്‍ പത്തില്‍ പഠിക്കുമ്പോള്‍ കണ്ട മോഹന്‍ലാലിന്റെ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ ‘നഭസ്സ്’ എന്ന പേരില്‍ കായലോരത്തെ ഒരു വീട് കാണിക്കുന്നുണ്ട്. അന്ന് തന്റെ മനസില്‍ പതിഞ്ഞതാണ് ആ വീടെന്നും കുറിപ്പില്‍ ആനി ശിവ പറയുന്നു.
ഭര്‍ത്താവിനാലും വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട്, ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞിനേയുംകൊണ്ട് പതിനെട്ടാമത്തെ വയസില്‍ ആനി ശിവയ്ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു.
14 വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയി ആനി ശിവ ജോലിയില്‍ പ്രവേശിച്ചിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയായ ആനി ശിവ.
ശിവഗിരി തീർഥാടന സമയത്ത് ‘നാരങ്ങ വെള്ളവും ഐസ്‌ക്രീമും വിറ്റ് നടന്ന സ്ഥലത്ത് പോലീസ് യൂണിഫോമിൽ’ എന്ന തലക്കെട്ടോടെ ആനി ശിവയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും ആദ്യഘട്ടത്തിൽ ഇതാരും ശ്രദ്ധിച്ചില്ല.
വിശ്വസനീയമാണോ എന്ന സംശയമാണ് ഭൂരിഭാഗം പേരിലുമുണ്ടായിരുന്നത്. എന്നാൽ സത്യമറിഞ്ഞതോടെ കയ്യടി നേടേണ്ടതുണ്ട് ആനി ശിവയുടെ ജീവിതമെന്ന് വ്യക്തമായി.
ജീവിക്കാനുള്ള പോരാട്ടത്തിനിടെ നാരങ്ങ വെള്ളവും ഐസ്‌ക്രീമും വിറ്റ് നടന്ന സ്ഥലത്ത്, യൂണിഫോമിൽ വർക്കല പോലീസ് സ്റ്റേഷൻ എസ്ഐ ആയി ചുമതലയേൽക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ട് ആനി ശിവയ്ക്ക്. തളരാത്ത ആത്മവീര്യത്തിന്‍റെയും പോരാടാനുള്ള മനസിൻ്റെയും കരുത്ത്.
കോളേജ് വിദ്യാഭ്യാസ കാലത്തെ അടുപ്പം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോഴേക്കും ഈ ബന്ധം അവസാനിച്ചു. കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തിയെങ്കിലും പ്രതീക്ഷ പകരുന്നതൊന്നും സംഭവിച്ചില്ല.
ഇതിനിടെയാണ് നിരവധി ജോലികൾ ചെയ്യേണ്ടി വന്നത്. കഷ്ടപ്പാടുകൾ തുടരുമ്പോഴും തൻ്റെ വിജയം വിദ്യാഭ്യാസത്തിലൂടെയായിരിക്കുമെന്ന ഉറച്ച വിശ്വാസം ആനിയെ കൈവിട്ടില്ല. ഇതിനിടെ സോഷ്യോളജിയിൽ ബിരുദം നേടി.
ബിരുദം നേടിയതിന് പിന്നാലെ സർക്കാർ ജോലിയെന്ന സ്വപ്നവും പിന്നാലെയെത്തി. എസ്ഐ ടെസ്റ്റ് എഴുതി 2016ൽ ജോലി നേടി. 2018ൽ എസ്ഐ പരീക്ഷ പാസായതിന് പിന്നാലെ 2021 ജൂൺ 25ന് വർക്കലയിൽ എസ്ഐ ആദ്യനിയമനം.
മനസിനെ പിടിച്ചുലയ്ക്കുന്ന വാർത്തകൾക്കിടെയിലും ആനി ശിവ എല്ലാവർക്കും ഒരു മാതൃകയാണ്. ജീവിതം ഒരിടത്തും പരാജയപ്പെടുന്നില്ല എന്നതിൻ്റെ തെളിവ്.
മത്സരിക്കാനുള്ള ആർജവും മനസിനും ശരീരത്തിനുമുണ്ടെങ്കിൽ തോൽക്കില്ല എന്ന തിരിച്ചറിവ് നൽകുന്ന ജീവിതം. ആനി ശിവയുടെ ജീവിതാനുഭവങ്ങളും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.
ചർച്ച ചെയ്യപ്പെടുകയും കൂടുതൽ പേരിലേക്ക് എത്തുകയും വേണം. നെഗറ്റീവ് വാർത്തകൾ മാത്രമല്ല സമൂഹം ചർച്ച ചെയ്യേണ്ടതും അറിയേണ്ടതും. ഇത്തരം സംഭവങ്ങളും അറിയുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും വേണം.