web analytics

ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിധവയായി, ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് നടി അഞ്ജു

നടി, നർത്തകി തുടങ്ങിയ നിലകളില്‍ മലയാളം- തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമാണ് താരം.

ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരു തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അഞ്ജു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ആദ്യ വിവാഹം ഡിവോഴ്സായെന്നും രണ്ടാമത് വിവാഹം കഴിച്ച ഭർത്താവ് മരിച്ചെന്നും ഇപ്പോൾ താൻ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്നുമാണ് അഞ്ജു അരവിന്ദ് അഭിമുഖത്തിൽ പറയുന്നത്.

അഞ്ജുവിൻ്റെ വാക്കുകൾ:

‘ആദ്യ വിവാഹം ഡിവോഴ്സായി. രണ്ടാമത്തെ ഭർത്താവ് മരിച്ചു പോയി. ഇപ്പോൾ ഞാൻ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്.

സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് അദ്ദേഹത്തിന്റെ പേര്. അ‍ഞ്ച് വർഷമായി ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ്.

ബാംഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെന്ന മേൽവിലാസം തന്നത് അദ്ദേഹമാണ്.

എനിക്ക് എട്ടാം ക്ലാസിൽ വച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ വേണമെങ്കിൽ ഒരു സിനിമയാക്കാം.

ഞങ്ങൾ ഒരുമിച്ച് ‘96’ എന്ന സിനിമ കണ്ടപ്പോൾ സ്കൂള്‍ ദിനങ്ങൾ ഓർമ വന്നു. ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഡാൻസ് ക്ലാസിൽ ആണ്.

പിന്നീട് ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. ‌സഞ്ജയ് ഡാൻസറാണ്. ഐടി മേഖലയിൽ ആയിരുന്നു ജോലി. ഇപ്പോൾ എഴുത്തും സോഷ്യൽ വർക്കുമൊക്കെയായി പോകുന്നു.

ബാംഗ്ലൂരിലുള്ള എന്റെ ഡാൻസ് അക്കാദമിക്ക് ‘അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ്’ എന്ന പേര് നൽകിയത് അദ്ദേഹമാണ്’.- അഞ്ജു പറഞ്ഞു.

2002ലായിരുന്നു അഞ്ജുവിന്റെ ആദ്യ വിവാഹം. അധികം താമസിയാതെ ഇരുവരും വിവാഹമോചനം നേടി. തുടർന്ന് 2006ലായിരുന്നു അഞ്ജു രണ്ടാമത് വിവാഹിതയായത്. രണ്ടാം വിവാഹത്തിൽ താരത്തിന് അൻവിത എന്ന മകളുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഇടുക്കിക്കാരെ…വീട്ടിൽ കൊണ്ടുവരുന്നത് ഇതാണോ എന്ന് സൂക്ഷിക്കണേ…പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം വ്യാപകം

പഴന്തുണികൾ കളർമുക്കി വിറ്റഴിക്കുന്നു; ഇടുക്കിയിൽ പ്രതിഷേധം ഇടുക്കി ജില്ലയിൽ പ്രധാന ടൗണുകളിലെ...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു ...

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img