10 വർഷങ്ങൾക്ക് ശേഷം മാറിടത്തിലെ മുറിപ്പാടുകൾ പരസ്യമാക്കി ആഞ്ജലീന ജോളി
സ്തനാർബുദ സാധ്യതയെ തുടർന്ന് രണ്ട് മാറിടങ്ങളും നീക്കം ചെയ്തെന്ന വെളിപ്പെടുത്തൽ ലോകശ്രദ്ധ നേടിയ നടി ആഞ്ജലീന ജോളി, ഇപ്പോൾ ശസ്ത്രക്രിയയ്ക്കുശേഷമുള്ള മാറിടത്തിലെ മുറിപ്പാടുകൾ ആദ്യമായി പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടിയിരിക്കുകയാണ്.
Time Magazine-ന്റെ ഫ്രഞ്ച് പതിപ്പിലാണ് ജോളിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. നടിയുടെ ഈ ധീരമായ നിലപാടിന് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്.
“എനിക്ക് പ്രിയപ്പെട്ട അനേകം സ്ത്രീകളുമായി ഞാൻ ഈ മുറിവുകൾ പങ്കിടുന്നു,” എന്നാണ് ടൈം മാഗസിനോട് ആഞ്ജലീന പറഞ്ഞത്.
മറ്റ് സ്ത്രീകൾ സ്വന്തം മുറിപ്പാടുകൾ ധൈര്യത്തോടെ പങ്കുവെയ്ക്കുമ്പോൾ താൻ ഏറെ വികാരഭരിതയാകാറുണ്ടെന്നും അവർ തുറന്നുപറഞ്ഞു.
നഥാനിയേൽ ഗോൾഡ്‌ബെർഗ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്.
2013-ലാണ് സ്തനാർബുദ സാധ്യതയെ തുടർന്ന് മാറിടങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് ആഞ്ജലീന ജോളി ലോകത്തെ അറിയിച്ചത്.
അമ്മ, മുത്തശ്ശി, അമ്മായി എന്നിവർ സ്തനാർബുദം മൂലമാണ് മരണപ്പെട്ടതെന്ന കുടുംബചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതലെന്ന നിലയിൽ നടി ഈ തീരുമാനമെടുത്തത്. അർബുദസാധ്യത വർധിപ്പിക്കുന്ന ജനിതക മാറ്റം (ജീൻ) തനിക്കുണ്ടെന്ന കണ്ടെത്തലും നിർണായകമായി.
രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അർബുദ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് ആഞ്ജലീന അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും നീക്കം ചെയ്യുകയും ചെയ്തു.
സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായാണ് തന്റെ ചികിത്സാ തീരുമാനങ്ങൾ പരസ്യമാക്കിയതെന്നും, കുടുംബചരിത്രമുള്ള സ്ത്രീകൾ നിർബന്ധമായും ഡോക്ടർമാരുടെ ഉപദേശം തേടണമെന്നും അവർ വ്യക്തമാക്കിയിരുന്നു.
ആഞ്ജലീനയുടെ ഈ തുറന്നുപറച്ചിലിന് പിന്നാലെ ജനിതക പരിശോധനകൾക്ക് തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
English Summary
Hollywood actress Angelina Jolie has revealed her post-surgery scars for the first time, years after undergoing preventive mastectomy due to a high risk of breast cancer. The images were published in the French edition of Time Magazine and have received widespread praise for her courage.
Jolie said she shares these scars with many women she loves and feels emotional when other women openly share their own stories. She had earlier disclosed her decision in 2013 after learning she carried a gene that significantly increased her cancer risk, following a strong family history of the disease. Her openness has reportedly led to increased awareness and a rise in genetic testing among women worldwide.
angelina-jolie-reveals-post-surgery-scars-breast-cancer-awareness
Angelina Jolie, breast cancer awareness, preventive surgery, Time magazine, women health, celebrity news, genetic testing, Hollywood









