web analytics

കെ ഷമീറിന്റെ സംവിധാനത്തിൽ വരുന്നു കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി “അനീതി “

കെ. ഷമീർ സംവിധാനം ചെയ്യുന്ന അനീതി എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ഒരുജാതീ മനുഷ്യൻ, റിലീസിന് ഒരുങ്ങുന്ന മുറിവ് എന്നീ ചിത്രങ്ങൾക്കുശേഷം കെ. ഷമീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ വ്യത്യസ്തമായ പ്രമേയമാണ്. വേ ടു ഫിലിംസിന്റെ ബാനറിൽ ബഷീർ കെ.കെ ,ബിസ്‌‌മത് എൻ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അസ്മിൻ ജാസ്, ബിസ്മത് നിലമ്പൂർ എന്നിവർ തിരക്കഥയും സംഭാഷണവും എഴുതുന്നു.

എറണാകുളം മെർമെയിഡ് ഹോട്ടലിൽ ആയിരുന്നു പൂജ ചടങ്ങുകൾ നടന്നത് . യുവതാരങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന ചിത്രം കോർട്ട് റൂം ഇമോഷണൽ ഡ്രാമയുടെ സ്വഭാവത്തിൽ ആയിരിക്കും എന്നാണ് സൂചന.സുബൈർ മണ്ണിൽ, മുസ്താഖ് കൂനത്തിൽ, ഇർഷാദ് പി.എം, സഗീർ എയ്യാലിൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. നായികയും നായകനും ഉൾപ്പടെയുള്ള താരനിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദീഖ്, കിച്ചു ടെല്ലസ്, ബിഗ് ബോസ് താരം വിഷ്ണു ജോഷി, തൻഹ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.സിനിമയുടെ പ്രാധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, വയനാട് എന്നിവിടങ്ങളാണ്.

രജീഷ് രാമനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റർ: താഹിർ ഹംസ, മ്യൂസിക്: നിധിൻ ജോർജ്, ലിറിക്സ്: റഫീഖ് അഹമ്മദ്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ആർട്ട്: നിധിൻ എടപ്പാൾ, മേക്കപ്പ്: റോണക്സ് സേവിയർ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, കൊറിയോഗ്രാഫർ: റിഷ്ദാൻ അബ്ദുൾ റഷീദ്, ചീഫ് അസോസിയേറ്റ്: യുസൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ: ഷഫീൻ സുൽഫിക്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: രാഹുൽ രാജ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Read Also: ഇത് ഭ്രമയുഗമാ, കലിയുഗത്തിന്റെ ഒരു അപഭ്രംശം: കൊടുമൺ പോറ്റിയായി മമ്മൂട്ടിയുടെ കൊലചിരി; ഭ്രമയുഗം റിവ്യൂ

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

കണ്ണൂരിൽ ‘സ്റ്റൈലൻ’ സ്കൂട്ടറിൽ വിലസിയ കള്ളൻ കുടുങ്ങി; പിടികൂടിയപ്പോൾ പോലീസും ഞെട്ടി!

കണ്ണൂർ: നഗരമധ്യത്തിൽ മോഷ്ടിച്ച സ്കൂട്ടറുമായി യാതൊരു കൂസലുമില്ലാതെ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന...

ഇൻസ്റ്റാഗ്രാം പ്രണയം: മക്കളുടെ കരച്ചിലിന് മുന്നിൽ മനസ്സ് മാറി; കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക്

കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി തിരികെ വീട്ടിലേക്ക് ലക്നൗവിലെ ക്യാംപിയർഗഞ്ച് പോലീസ്...

Related Articles

Popular Categories

spot_imgspot_img