ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അലാസ്കയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
യുഎസ്: അലാസ്കയിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നും അധികൃതർ അറിയിച്ചു.
അതേസമയം ഭൂകമ്പത്തെ തുടർന്ന് ചില ആഘാതങ്ങൾ പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് അലാസ്ക. 1964 മാർച്ചിൽ വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ, 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്കയിൽ അനുഭവപ്പെട്ടിരുന്നു.
അന്ന് കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. കൂടാതെ അലാസ്ക ഉൾക്കടൽ, യുഎസ് പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ സുനാമിയുണ്ടായി.
ഭൂകമ്പത്തിലും സുനാമിയിലും 250ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് 2023 ജൂലൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.
ഡൽഹിയിൽ വീണ്ടും ഭൂചലനം
ഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഡൽഹി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ജജ്ജറാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂചലനത്തിൽ ഡൽഹി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെയും ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന്റെയും പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജറായിരുന്നു.
അതേസമയം തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ ഡൽഹി നിവാസികളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യതലസ്ഥാനം താരതമ്യേന ഉയർന്ന ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ് ജജ്ജർ.
English Summary :
A powerful earthquake measuring 6.3 on the Richter scale struck the Bay of Bengal near the Andaman and Nicobar Islands at 12:11 AM today. No casualties or damages have been reported so far.