web analytics

അഫ്ഗാനിസ്ഥാനില്‍ ഭീകര അജ്ഞാതരോഗം പടർന്നുപിടിക്കുന്നു: 500 ലേറെപ്പേർക്ക് ​രോ​ഗബാധ, രണ്ട് മരണം: കാരണം അവ്യക്തം

അഫ്ഗാനിസ്ഥാനില്‍ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്‌. അജ്ഞാത രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ മരിച്ചതായി റിപ്പോർട്ട് ചെയ്തു.An unknown disease is spreading in Afghanistan

അഫ്ഗാനിസ്താനിലെ പര്‍വാന്‍ പ്രവിശ്യയിലാണ് രോഗം പടർന്നു പിടിക്കുന്നത് എന്നാണ് റിപ്പോർട്ട്‌.

500 പേര്‍ നിലവില്‍ രോഗബാധിതരാണ്. ഇവരിൽ 50 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും കുറിപ്പില്‍ പറയുന്നു.

ക്ഷീണം, കൈയ്-കാലുകളിലെ വേദന, വയറിളക്കം, പനി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രോഗത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പര്‍വാന്‍ പ്രവിശ്യയിലെ 500 പേര്‍ നാലു ദിവസത്തിനുള്ളില്‍ അജ്ഞാത രോഗബാധിതരായെന്നും കേസുകള്‍ കൂടുകയാണെന്നും പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവായ ഹിക്മത്തുള്ള ഷമീമീം എക്‌സില്‍ കുറിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ താലിബാൻ ഭരണകൂടം നിർത്തിവെച്ചിരുന്നു.

താലിബാന്റെ നടപടി പോളിയോ നിർമ്മാർജനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യുഎൻ വ്യക്തമാക്കി.

താലിബാന്റെ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

Related Articles

Popular Categories

spot_imgspot_img