അഹമ്മദാബാദ്: പാലിന് വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് രണ്ടുരൂപയുടെ വർധനവാണുണ്ടായത്. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അമുൽ ഗോൾഡ് പാലിന്റെ വില അരലിറ്ററിന് 33 രൂപയാകും. അമൂൽ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായും വില വർധിക്കും.
ഉത്‌പാദനച്ചെലവ് വർധിച്ചസാഹചര്യത്തിലാണ് വിലവർധനയെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്.) അറിയിച്ചു. 2023 ഫെബ്രുവരിയിലാണ് അവസാനമായി പാൽവില വർധിപ്പിച്ചത്.
Read Also:സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ റോബോട്ടിക് ആനയും നായയും









