പെരിങ്ങോട്ടുകര : കരുവാംകുളത്ത് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു. ബിജു വിദേശത്താണ്.