ഗുവാഹത്തി: പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെന്നി ഓടയിൽ വീണ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.An eight-year-old boy slipped and fell while riding a scooter with his father
മൂന്നു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് അഭിനാഷ് എന്ന എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയിൽ അഭിനാഷ് പിതാവ് ഹീരാലാലിൻ്റെ സ്കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു.
കുട്ടി അഴുക്കുചാലിൽ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും ഹീരാലാലിന് രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഒഴുക്കിൽപ്പെട്ട കുട്ടിക്കായി മൂന്നുദിവസമായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു.
ഞായറാഴ്ച രാവിലെ കണ്ടെത്തിയ അഭിനാഷിന്റെ മൃതദേഹം, ഗുവാഹത്തി മെഡിക്കൽ കോളജിൽ വെച്ച് പിതാവ് ഹീരാലാലും അമ്മയും കണ്ട് തിരിച്ചറിഞ്ഞു.
പോസ്റ്റ്മോർട്ടവും മറ്റ് ശാസ്ത്രിയ പരിശോധനകൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചു. വിവിധ ദുരന്ത നിവാരണ ഏജൻസികളുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിയിരുന്നത്.
സ്‌നിഫർ ഡോഗ്‌സ്, സൂപ്പർ സക്കറുകൾ, എക്‌സ്‌കവേറ്റർ സന്നാഹങ്ങളും തിരച്ചിലിന് ഉപയോഗിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അപകടസ്ഥലം സന്ദർശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.