web analytics

ഡോക്ടർ ദമ്പതികൾ യുകെയിലെത്തിയത് ഒന്നര വർഷം മുമ്പ്; കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം; ആനന്ദിന്റെ വിയോ​ഗം താങ്ങാനാവാതെ ഹരിത; ഹരിതയ്ക്ക് കാവാലായി ഭൂമിയിലെ മാലാഖമാർ

ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണൻ (33) ആണ് മരിച്ചത്. ഗ്രേറ്റർ ലണ്ടനിൽ ഭാര്യയ്‌ക്കൊപ്പമായിരുന്നു ആനന്ദിന്റെ താമസം. ആനന്ദ് കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടൻ കിംഗ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.

ഒന്നര വർഷം മുമ്പാണ് ആയുർവേദ ഡോക്ടർമാരായ ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് ഹരിത ​ഗർഭിണിയാണെന്ന് അറിഞ്ഞത്. അടുത്തിടെ ആനന്ദിന്റെ അമ്മ നാട്ടിൽ ഹാർട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാവുകയും ചെയ്തത്. അതിനെ തുടർന്ന് രണ്ടു പേരും കടുത്ത മാനസിക വേദനയിലായിരുന്നു.

അമ്മയുടെ ചികിത്സയും മറ്റും മറികടന്നു വന്നതിനു പിന്നാലെയാണ് ഏകദേശം ഒരു മാസം മുമ്പ് ആനന്ദിനെ കരൾ രോഗത്തെ തുടർന്ന് ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ നിരവധി തവണ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യവും വന്നു. അങ്ങനെ കരളിലും നെഞ്ചിലും അണുബാധയുണ്ടാവുകയും അതു പിന്നീട് കിഡ്‌നിയേയും ശ്വാസകോശത്തേയും എല്ലാം ബാധിച്ച് ആന്തരികാവയവങ്ങൾ ഓരോന്നായി പ്രവർത്തന രഹിതമാവുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഒന്നരയാഴ്ച മുമ്പ് ആന്തരിക രക്തസ്രാവം ശക്തമാവുകയും ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുപിന്നാലെ ഏതാനും ദിവസങ്ങളായി മരുന്നുകളോടും പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ഇന്നലെ വൈകുന്നേരത്തോടു കൂടി വെന്റിലേറ്ററിൽ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സംസാരിക്കവെ ഹരിത ബോധരഹിതയാവുകയും ലണ്ടൻ കിംഗ്‌സ് ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. ഹരിത ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്.

അതേസമയം, നിരവധി മലയാളി നഴ്‌സുമാരുടെ ഒരു വലിയ സംഘം തന്നെ ഹരിതയ്ക്ക് ആശ്വാസമേകുവാനായി ആശുപത്രിയിൽ ഇപ്പോഴുണ്ട്. ആശുപത്രിയിലെ നഴ്‌സുമാരായ മിനി, ഷീല, ഐസിയു ലീഡ് നഴ്‌സായ ജൂലി തുടങ്ങിയവരെല്ലാം ഹരിതയ്ക്കൊപ്പമുണ്ട്. ലണ്ടൻ കിംഗ്‌സ് ആശുപത്രിയിലെ ഒരു നഴ്‌സ് തന്നെയാണ് ലീവെടുത്ത് ഇപ്പോൾ ഹരിതയ്ക്ക് കൂട്ടിരിക്കുന്നത്. മലയാളി നഴ്‌സുമാരെ കൂടാതെ, മറ്റനേകം സുഹൃത്തുക്കളും ഹരിതയ്ക്ക് എല്ലാവിധ സഹായങ്ങളും ആശ്വാസവും പകരാൻ ഒപ്പമുണ്ട്.

തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണൻ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്. നാട്ടിൽ പ്രായമായ അച്ഛനും ഹാർട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും വിവാഹിതയായ ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം

സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു...

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു....

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

Related Articles

Popular Categories

spot_imgspot_img