സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷ. ഇത്രമേൽ ജനപ്രിയമായ മറ്റൊരു വാഹനമില്ല എന്നുതന്നെ പറയാം. പല വാചകങ്ങളും പലരും ഓട്ടോയിൽ എഴുതി വയ്ക്കാറുണ്ട്. അതിൽ പലതും വൈറലാകാറും ഉണ്ട്. അതുപോലൊരു എഴുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. An auto is now going viral on social media
retired sports fan എന്ന യൂസറാണ് എക്സിൽ (മുമ്പ് ട്വിറ്റർ) ഈ ഓട്ടോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ബെംഗളൂരു റോഡുകളിൽ ചില റാഡിക്കൽ ഫെമിനിസം’ എന്ന കാപ്ഷനോട് കൂടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
‘മെലിഞ്ഞിരുന്നോട്ടെ, തടിച്ചിരുന്നോട്ടെ, കറുത്തോ വെളുത്തോ ഇരുന്നോട്ടെ, കന്യകയായിക്കോട്ടെ അല്ലാതിരുന്നോട്ടെ എല്ലാ പെൺകുട്ടികളും ബഹുമാനം അർഹിക്കുന്നുണ്ട്’ എന്നായിരുന്നു ഓട്ടോയിൽ കുറിച്ച് വച്ചിരിക്കുന്നത്.
ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ഒരുപാട് പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നിരിക്കുന്നത്.
ഓട്ടോ ഡ്രൈവർ തികച്ചും പുരോഗമനപരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് എന്നാണ്. ആളുകളെ മുൻവിധികളോടെ സമീപിക്കാതെ എല്ലാത്തരം ആളുകളെയും ഒരുപോലെ കാണുന്ന സമീപനമാണ് ഓട്ടോ ഡ്രൈവർ എടുത്തിരിക്കുന്നത് എന്നാണു ചിലരുടെ അഭിപ്രായം. എന്നാൽ, ഇത് ഇത് റാഡിക്കൽ ഫെമിനിസമാണ് എന്നും അഭിപ്രായമുണ്ട്.