ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി വീട്ടമ്മയെ കടന്നുപിടിച്ച യുവാവിനെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. നെറ്റിത്തൊഴു അച്ചൻകാനം കോട്ടയ്ക്കകത്ത് കെ.കെ. വിനോദിനെ (40) വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. (An attempt was made to break into a house in Idukki and torture a housewife)
വണ്ടൻമേട് ഐ.പി. ഷൈൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് സോപാനം, എസ്.സി.പി.ഒ ജയൻ, സാൻ ജോമോൻ, വീണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.