മലപ്പുറത്ത് വന്‍ കവര്‍ച്ച; കാർ തടഞ്ഞ് തട്ടിയെടുത്തത് 2 കോടി

മലപ്പുറത്ത് വന്‍ കവര്‍ച്ച; കാർ തടഞ്ഞ് തട്ടിയെടുത്തത് 2 കോടി

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നതായി പരാതി. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് നഷ്ടമായത്.

കാറിൽ സഞ്ചരിക്കുകയായിരുന്ന ഹനീഫയെ വാഹനം തടഞ്ഞുനിർത്തി പണം കവരുകയായിരുന്നു. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം.

കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുന്ന സമയത്ത് എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറയുന്നു. സംഭവത്തിൽ കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.

പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഇരുതലമൂരിയെ തരാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചു വരുത്തി; തട്ടിയെടുത്തത് അക്കൗണ്ടിലുണ്ടായിരുന്ന പണവും 3 പവൻ്റെ മാലയും ഫോണും; സംഭവം അങ്കമാലിയിൽ

അങ്കമാലി: ഇരുതലമൂരിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ ‘പിടിയിൽ.

തിരുവല്ല കവിയുർ പാറയിൽ പുന്തറയിൽ ആകാശ് (22), തിരുവല്ല മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ ( 23), തിരുവല്ല യമുനാ നഗർ ദർശനയിൽ സ്റ്റാൻ (29), തിരുവല്ല കുന്ന് ബംഗ്ലാവിൽ രഞ്ജിത് (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 2 ന് ആണ് സംഭവം. കച്ചവടത്തിലെ തർക്കം മൂലം എളവുരിൽ നിന്നാണ് യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. സംഘം പല നമ്പറുകളിൽ നിന്ന് യുവാവിൻ്റെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു.

3 പവൻ്റെ സ്വർണ്ണമാലയും, ഫോണും, തട്ടിയെടുത്തു. അക്കൗണ്ടിലുണ്ടായ തുക ട്രാൻസ്ഫർ ചെയ്യിച്ചു. പിൻതുടർന്നതിനാൽ യുവാവിനെ മർദ്ദിച്ച് രാത്രി വൈകി തിരുവല്ലയിൽ ഉപേക്ഷിച്ചു.

പിന്നീട് ഒളിവിൽ പോയി. പോലീസ് നടത്തിയ അന്വേഷണത്തിൽ പോത്തൻകോട് നിന്നാണ് പ്രതികളെ സാഹസികമായ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ രഞ്ജിത്തിൻ്റെ വീട്ടിൽ രണ്ട് ഇരുതല മൂരികൾ ഉണ്ടെന്ന് സമ്മതിച്ചു.

റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അവർ ഇരുതലമുരികളെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ ബേബി ബിജു,

പ്രദീപ് കുമാർ, എ.എസ്.ഐമാരായ നവീൻ ദാസ് ,സുധീഷ് സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ്‌ ഷെരീഫ്, സി.പി ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Summary: An armed gang in Malappuram allegedly robbed ₹2 crore from Thennala resident Hanifa. The incident occurred near Theyyalingal High School when the gang blocked his car and snatched the money.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന്...

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി ബ്രിട്ടീഷ് എയർവേയ്സിലെ ഒരു...

ബാങ്കുവിളികളിൽ അമിത ശബ്ദം വേണ്ട; ഉച്ചത്തിലുള്ള ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന് എസ്.വൈ.എസ്

ബാങ്കുവിളികളിൽ അമിത ശബ്ദം വേണ്ട; ഉച്ചത്തിലുള്ള ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന്...

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി...

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്..! സൗകര്യങ്ങൾ ഇങ്ങനെ:

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ് സംസ്ഥാനത്ത്...

ഇന്ദു മേനോനെതിരെ കേസ്

ഇന്ദു മേനോനെതിരെ കേസ് കൊച്ചി: എഴുത്തുകാരി ഇന്ദു മേനോനെതിരെ കോടതി കേസെടുത്തു. അഖിൽ...

Related Articles

Popular Categories

spot_imgspot_img