web analytics

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം.

വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്.

എന്നാൽ യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിക്കുകയായിരുന്നു.

തിരിച്ചിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയാണ്. അതേസമയം തീപിടിക്കാനുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല.

യാത്രാമധ്യേ പാറ്റ ശല്യം; എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം

ന്യൂഡൽഹി: യാത്രാമധ്യേ പാറ്റ ശല്യം ഉണ്ടായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ അടിയന്തര ശുചീകരണം നടത്തി. എയർ ഇന്ത്യ 180 സാൻഫ്രാൻസിസ്‌കോ – മുംബൈ വിമാനത്തിലാണ് സംഭവം നടന്നത്.

വിമാനയാത്രയ്ക്കിടെ കൊൽത്തത്തിൽ വച്ച് ഡീപ് ക്ലീനിങ്ങിന് വിധേയമാക്കി. പാറ്റശല്യം മൂലം ഉണ്ടായ ബുദ്ധിമുട്ടിന് യാത്രക്കാരോട് എയർ ഇന്ത്യ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

‘സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള എഐ 180 വിമാനത്തിലെ യാത്രക്കാരാണ് പാറ്റ ശല്യം കൊണ്ട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് എന്ന് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

രണ്ട് യാത്രക്കാർക്കായിരുന്നു പാറ്റയുടെ ശല്യം ഉണ്ടായത്. ഇവർക്ക് പിന്നീട്മറ്റ് സീറ്റുകൾ നൽകി താത്കാലിക പരിഹാരം കണ്ടു.

യാത്രായ്ക്കിടെ കൊൽക്കത്തയിൽ വച്ച് തന്നെ പാറ്റ ശല്യത്തിന് പരിഹാരം കണ്ടതായും അധികൃതർ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിമാനം മുംബൈയിലേക്ക് തിരിച്ചതെനും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ബുദ്ധിമുട്ടുകൾക്കിടയിലും വിമാനം കൃത്യസമയം പാലിച്ചതായും എയർ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ ബ്ലേഡ്; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ് ക്ലാസ് യാത്ര നൽകാമെന്ന് കമ്പനി; വേണ്ടെന്ന് യാത്രക്കാരൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തി.ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിലായിരുന്നു സംഭവം.

അനുഭവം എക്‌സിൽ പങ്കുവെക്കുകയും ചെയ്തു. എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു വിമർശനം. ബ്ലേഡിന്റെ ചിത്രമുൾപ്പടെ പോൾ പങ്കുവയ്ക്കുകയും ചെയ്തു.

ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ ഫ്ലൈറ്റ് ജീവനക്കാരെ അറിയിച്ചു.ഇവർ ഉടൻ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്തെന്നാണ് പോൾ പറയുന്നത്.

തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും പോൾ എയർ ഇന്ത്യയെ ടാഗ് ചെയ്ത് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

Summary: An Air India flight from Delhi to Indore made an emergency landing after a fire broke out in the engine. Passengers were safely evacuated, and authorities have launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT

സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT പത്തനംതിട്ട: ശബരിമല...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

Related Articles

Popular Categories

spot_imgspot_img