ഇന്ത്യൻ റയിൽവെ അടിമുടി മാറുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ അതിവേഗ റെയിൽ ശൃംഖലയെ വിപുലീകരിക്കുന്നതിനായി കേന്ദ്രസർക്കാർ പുതിയ പദ്ധതിയുമായി രംഗത്തെത്തി.
അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്നാലെ അമൃത്സർ–ജമ്മു ഇടനാഴിയിലും ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഏകദേശം 240 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈ-സ്പീഡ് റെയിൽ (എച്ച്എസ്ആർ) ഇടനാഴിക്കായി പ്രാഥമിക പദ്ധതിപ്രവർത്തനങ്ങൾ പൂർത്തിയായി.
പദ്ധതിയുടെ അന്തിമ അലൈൻമെന്റിനും ഏരിയൽ സർവേയിനുമായി നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റാനും പഞ്ചാബും ജമ്മു കശ്മീരും ഉൾപ്പെടുന്ന പ്രധാന നഗരങ്ങളെ അതിവേഗ റെയിൽ കണക്റ്റിവിറ്റിയിലൂടെ ബന്ധിപ്പിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. ലിഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തിമ റൂട്ടിന്റെ ഡിസൈൻ തയ്യാറാക്കും.
ഇതോടെ, മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ശേഷം ഇന്ത്യയിലെ എച്ച്എസ്ആർ ശൃംഖല വിപുലീകരിക്കുന്നതിൽ വലിയ മുന്നേറ്റമാകും ഇതിലൂടെ ഉണ്ടാകുക.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ–അഹമ്മദാബാദ് പാതയിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് 2028-ഓടെ ഗുജറാത്തിൽ സബർമതി–വാപ്പി ഭാഗത്ത് ആരംഭിക്കുകയും 2030-ഓടെ പൂർണ്ണമായി പ്രവർത്തനക്ഷമമാകുകയും ചെയ്യും.
English Summary:
The Indian government has initiated plans for a new Amritsar–Jammu bullet train corridor, marking the next phase of the country’s high-speed rail network after the Ahmedabad–Mumbai project. The proposed 240 km route will be developed by NHSRCL, which has already invited tenders for aerial surveys and final alignment design using LiDAR technology. The project aims to enhance high-speed connectivity between key commercial hubs of Punjab and Jammu & Kashmir. The Ahmedabad–Mumbai bullet train, spanning 508 km, is expected to become operational by 2030.









