കൊച്ചി: മലയാള താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയിൽ നടക്കും. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ ചേർന്ന് ചടങ്ങിന് തിരി തെളിയിക്കും. അമ്മയിലെ അംഗങ്ങളായ 240 കലാകാരന്മാർ പങ്കെടുക്കുന്ന കലാകായിക വിനോദ പരിപാടികൾ രാവിലെ മുതൽ രാത്രി 10 വരെ അരങ്ങേറും.(AMMA Family meet today in kochi)
അമ്മയുടെ 30 വർഷ ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേരുന്നത്. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ സൗജന്യമായി വിതരണം ചെയ്യും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവൻ ഭാരവാഹികളും രാജി വെച്ചതിനാൽ ആഡ്ഹോക് കമ്മിറ്റി ആണ് നേതൃത്വം നൽകുന്നത്.