web analytics

നാല് ശക്തമായ വകുപ്പുകളില്‍ പഴയ കരുത്തര്‍; സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

ന്യൂ‍ഡൽഹി: മൂന്നാം മോദി മന്ത്രിസഭയില്‍ നാല് ശക്തമായ വകുപ്പുകളില്‍ പഴയ കരുത്തര്‍ തന്നെ തുടരും. Amit Shah will continue as Home Minister, S Jaishankar as External Affairs Minister and Rajnath Singh as Defense Minister

ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നിവയാണ് ഒരു സര്‍ക്കാരിന്റെ കരുത്തു തെളിയിക്കുന്ന വകുപ്പുകള്‍ പ്രവര്‍ത്തനങ്ങളിലൂടെ മിടുക്കുകാട്ടിയവര്‍ തന്നെ ഏറ്റെടുക്കും.

ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരും.

ഉപരിതല ഗതാഗതം നിതിൻ ഗഡ്കരിക്കും ധനകാര്യം നിർമല സീതാരാമനും തന്നെ ലഭിച്ചു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡക്കാണ് ആരോഗ്യവകുപ്പ്.

കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം – പ്രകൃതിവാതകം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുമാണ് ലഭിച്ചത്.

30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

രാജ്നാഥ് സിങ്- പ്രതിരോധം

അമിത് ഷാ- ആഭ്യന്തരം, സഹകരണം

നിതിൻ ഗഡ്കരി- ഉപരിതല ഗതാഗതം

ജെ പി നഡ്ഡ – ആരോഗ്യം, കുടുംബക്ഷേമം, രാസവളം

ശിവരാജ് സിങ് ചൗഹാൻ- കൃഷി, ഗ്രാമവികസനം

നിർമല സീതാരാമൻ- ധനകാര്യം, കോർപറേറ്റ് അഫയേഴ്സ്

എസ് ജയശങ്കർ – വിദേശകാര്യം

മനോഹർ ലാൽ ഖട്ടർ- ഊർജം, നഗരകാര്യം, ഹൗസിങ്

എച്ച് ഡി കുമാരസ്വാമി- ഉരുക്ക്, ഖന വ്യവസായം

പീയുഷ് ഗോയൽ- വാണിജ്യം, വ്യവസായം

ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി- ചെറുകിട വ്യവസായം

രാജീവ് രഞ്ജൻ സിങ് (ലാലൻ സിങ്)- പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരവികസനം

സർബാനന്ദ സോനോവാൾ- തുറമുഖം, ഷിപ്പിങ്, ജലം

ഡോ. വീരേന്ദ്ര കുമാർ- സാമൂഹ്യനീതി, എംപവർമെന്റ്

കിഞ്ഞാരപ്പ് രാം മോഹൻ നായിഡു- വ്യോമയാനം

പ്രൾഹാദ് ജോഷി- ഭക്ഷ്യം, ഉപഭോക്തൃകാര്യം, പൊതുവിതരണം

ജുവൽ ഓറം- പട്ടികവർഗം

ഗിരിരാജ് സിങ്- ടെക്സ്റ്റൈൽസ്

അശ്വിനി വൈഷ്ണവ്- റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഐടി

ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

ഭൂപേന്ദർ യാദവ്- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം

അന്നപൂർണ ദേവി- വനിത, ശിശുക്ഷേമം

കിരൺ റിജിജു- പാർലമെന്ററി കാര്യം, ന്യൂനപക്ഷ ക്ഷേമം

ഹർദീപ് സിങ് പുരി- പെട്രോളിയം, പ്രകൃതിവാതകം

പരസ്യം ചെയ്യൽ
മൻസൂഖ് മാണ്ഡവ്യ- തൊഴിൽ, യുവജനക്ഷേമം, കായികം

ജി കിഷൻ റെഡ്ഡി- കൽക്കരി, ഖനി

ചിരാഗ് പാസ്വാൻ- ഭക്ഷ്യസംസ്കരണം

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി; തട്ടിപ്പ് നടത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി മൂന്നാർ: പഞ്ചായത്ത്...

കുടുംബശ്രീ മിഷനിലും എറണാകുളം മെഡിക്കൽ കോളേജിലും ഒഴിവുകൾ; അപേക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും

കുടുംബശ്രീ മിഷനിലും എറണാകുളം മെഡിക്കൽ കോളേജിലും ഒഴിവുകൾ; അപേക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും തിരുവനന്തപുരം: കുടുംബശ്രീ...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പച്ചക്കൊടി വീശും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ...

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്...

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

Related Articles

Popular Categories

spot_imgspot_img