കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ യുവാക്കൾ ആംബുലൻസ് ഡ്രൈവറെ കുത്തി; 4 പേർ പോലീസ് കസ്റ്റഡിയിൽ ; സംഭവം വർക്കലയിൽ

വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി പത്തരയോടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിൽ വെച്ചാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌ (23), സജീർ (23) എന്നിവർക്ക് പരിക്കേറ്റു.

കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ, ആംബുലൻസ് ഡ്രൈവർമാരുമായി വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തിൽ ഉണ്ടായിരുന്ന സബീൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയും ചെയ്തു. ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളിലേക്ക് എത്തി. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.

English summary : Ambulance driver stabbed by youths who came for treatment with hand injuries; 4 people in Police custody; The incident happened in Varkala

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

എയർ ഇന്ത്യ വിമാനത്തിൽ തീ

എയർ ഇന്ത്യ വിമാനത്തിൽ തീ ദില്ലി: ലാൻഡ്എ ചെയ്തതിനു പിന്നാലെ, എയർ ഇന്ത്യ...

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

Related Articles

Popular Categories

spot_imgspot_img