കണ്ണൂര്‍: തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് അപകടം. ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 നാണ് അപകടം നടന്നത്. ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.(Ambulance and fire engine collided; Ambulance driver died)
പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്, തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലന്‍സ് തകര്‍ന്നു. ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച് മാറ്റി.