web analytics

അമ്പലപ്പുഴ പാൽപായസം; ഉൽപാദനത്തിന്റെ അളവും വിലയും കൂട്ടി

അമ്പലപ്പുഴ പാൽപായസം; ഉൽപാദനത്തിന്റെ അളവും വിലയും കൂട്ടി

ആലപ്പുഴ ∙ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുന്ന പ്രശസ്തമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ലിറ്ററിന് 160 രൂപയായിരുന്ന പാൽപ്പായസം ഇനി 240 രൂപയ്ക്ക് ലഭിക്കും. ചൊവ്വാഴ്ച മുതൽ വിലവർധന പ്രാബല്യത്തിൽ വന്നു.

പത്ത് വർഷത്തിന് ശേഷമാണ് പാൽപ്പായസത്തിന്റെ വില വർധിപ്പിക്കുന്നത്.

കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് വില പരിഷ്‌കരിച്ചതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അതോടൊപ്പം പാൽപ്പായസം ഉൽപാദനത്തിന്റെ അളവ് വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെ പ്രതിദിനം 225 ലിറ്റർ പാൽപ്പായസമാണ് തയ്യാറാക്കിയിരുന്നത്. ഇനി മുതൽ ഇത് 300 ലിറ്ററായി ഉയർത്തും.

വ്യാജ പാൽപ്പായസ പായ്ക്കറ്റുകളുടെ വിതരണം തടയാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

പാൽപ്പായസത്തിന്റെ ആവശ്യകത വർധിച്ചിട്ടുണ്ടെങ്കിലും, അതിന്റെ പവിത്രതയും ഗുണനിലവാരവും നിലനിർത്തുന്നതിനായി ഹൈക്കോടതി നിർദ്ദേശപ്രകാരം ഇതുവരെ ഉൽപാദനം നിയന്ത്രിച്ചിരുന്നുവെന്ന് ക്ഷേത്രം കൊയ്മ സ്ഥാനി വി. ജെ. ശ്രീകുമാർ പറഞ്ഞു.

ഭാവിയിൽ പാൽപ്പായസം വിതരണം ചെയ്യുന്നതിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ അത് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

The Travancore Devaswom Board has decided to increase the price of the famous Ambalappuzha Palpayasam offered as prasadam at the Ambalappuzha Sree Krishna Temple.

The price has been revised from ₹160 to ₹240 per litre, effective Tuesday. After obtaining High Court approval, the board has also decided to increase daily production from 225 litres to 300 litres and introduce security measures to prevent fake payasam packets.

Plans are also underway to introduce online booking for distribution.The Travancore Devaswom Board has decided to increase the price of the famous Ambalappuzha Palpayasam offered as prasadam at the Ambalappuzha Sree Krishna Temple.

The price has been revised from ₹160 to ₹240 per litre, effective Tuesday. After obtaining High Court approval, the board has also decided to increase daily production from 225 litres to 300 litres and introduce security measures to prevent fake payasam packets. Plans are also underway to introduce online booking for distribution.

ambalappuzha-palpayasam-price-hike-travancore-devaswom-board

Ambalappuzha Palpayasam, Ambalappuzha Sree Krishna Temple, Travancore Devaswom Board, price hike, temple prasadam, Kerala temples

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

Related Articles

Popular Categories

spot_imgspot_img