ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. 14,000-ത്തോളം പേരെ ഈ വര്‍ഷം പിരിച്ചുവിടാനായി ആമസോണ്‍ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന വിവരം. പിരിച്ചു വിടൽ വഴി പ്രതിവര്‍ഷം 2.1 ബില്യണ്‍ ഡോളര്‍ മുതല്‍ 3.6 ബില്യണ്‍ ഡോളര്‍ വരെ ലാഭമുണ്ടാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
മാനേജീരിയല്‍ സ്ഥാനങ്ങളിലുള്ളവരെയാണ് പിരിച്ചു വിടാനാണ് തീരുമാനം. ജീവനക്കാരുടെ എണ്ണം 13% കുറയ്ക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇതോടെ മാനേജര്‍മാരുടെ എണ്ണം 105,770-ല്‍നിന്ന് 91,936 ആയി കുറയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ തീരുമാനം ആമസോണിന്റെ റീട്ടെയില്‍ ഡിവിഷനെയും എച്ച്.ആര്‍. വിഭാഗങ്ങളെയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് വിവരം.
കമ്പനിയുടെ വരുമാനവളര്‍ച്ച മന്ദഗതിയിലായതും പ്രവര്‍ത്തനച്ചെലവുകളിലെ വര്‍ധനവുമാണ് പിരിച്ചുവിടൽ തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2023-ലും ആമസോണില്‍ സമാനമായ രീതിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടായിരുന്നു. ഏകദേശം 18,000-ഓളം പേര്‍ക്കാണ് അന്ന് ആമസോണിലുള്ള ജോലി നഷ്ടപ്പെട്ടത്.