ലാപ്‌ടോപ്പുകൾക്ക് 75% വരെ ഡിസ്‌കൗണ്ട് ; ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ നാളെ

ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും.ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ ഗ്രാൻഡ് റിപ്പബ്ലിക് ഡേ സെയിൽസിനാണ് ഇതോടെ തുടക്കമാകുന്നത് . ജനുവരി 13 മുതൽ ജനുവരി 18 വരെയാണ് വില്പന. നാളെ ഉച്ച മുതലാണ് സെയിൽ. പ്രൈം ഉപഭോക്താക്കൾക്ക് 12 മണിക്കൂർ മുന്നേ സെയിലിൽ പ്രവേശിക്കാവുന്നതാണ്.പുതുവർഷത്തിൽ ആമസോണിന്റെ ആദ്യ വിൽപ്പനയാണ്. വർഷാവസാനം നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, പ്രൈം ഡേ സെയിൽ എന്നിവയാണ് ആമസോണിന്റെ മറ്റ് പ്രധാന വിൽപ്പനകൾ.

ഇവന്റിന് മുന്നോടിയായി ആമസോൺ വിഷ്‌ലിസ്റ്റിലിടാനായി പേജ് ലോഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വേണ്ട ഉതപന്നങ്ങൾ നേരത്തെ കാർട്ടിലിടാം. ഇതിനു മുന്നോടിയായി ആമസോൺ ഡീലുകളുടെയും ഡിസ്‌ക്കൗണ്ടുകളുടെയും സാമ്പിൾ മാനിയ ഓപ്ഷൻ അവതരിപ്പിക്കുന്നു.സ്മാർട് ടിവികൾക്കും ഫോണുകൾക്കും വൻ ഓഫറുകളും ഇളവുകളുമാണ് ആമസോൺ ഇന്ത്യ ഒരുക്കിയിരിക്കുന്നത്.സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെ കിഴിവ്, ലാപ്‌ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും 75% കിഴിവ്, പലചരക്ക് സാധനങ്ങൾക്കും മറ്റ് ആമസോൺ ഫ്രഷ് ഇനങ്ങൾക്കും 50% കിഴിവ് ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ഉപഭോക്തൃ സൈറ്റ് സന്ദർശനങ്ങൾ ഉണ്ടായെന്ന് ആമസോൺ പറഞ്ഞിരുന്നു. എതിരാളികളായ ഫ്ലിപ്പ്കാർട്ടിന്റെ മുൻനിര വിൽപ്പനയായ ബിഗ് ബില്യൺ ഡേയ്‌സിനും കഴിഞ്ഞ വർഷം 91 ദശലക്ഷം ഉപഭോക്തൃ സന്ദർശനങ്ങൾ ലഭിച്ചിട്ടുണ്ട്.

Read Also : ‘എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയില്ല’; സ്പീക്കർ എ എൻ ഷംസീർ

spot_imgspot_img
spot_imgspot_img

Latest news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

Other news

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img