ദുബായിലെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്തു; ആൾമാറാട്ടം നടത്തി വ്യാജ ആധാരമുണ്ടാക്കി; ക്രിമിനൽ കേസിൽ പെടുത്തി; പരാതിയിൽ രണ്ടുപേർക്കെതിരേ കേസ്

കൊച്ചി: പ്രവാസി വ്യവസായിയെ കബളിപ്പിച്ചു ദുബായിലെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്ത രണ്ടുപേർക്കെതിരേ ആലുവ പോലീസ് അ​േ​ന്വഷണം തുടങ്ങി. Aluva Police has launched an investigation against two persons who cheated a non-resident businessman and robbed a business establishment valued at Rs 2 crore in Dubai.

പെരിന്തൽമണ്ണ കാര്യവട്ടം പാറക്കൽ മുഹമ്മദ് നവാസ്, ആലുവ പേരേക്കാട്ടിൽ പി. വിനോദ് എന്നിവർക്കെതിരേ പ്രവാസി വ്യവസായിയായ കടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് മക്കാർ സമർപ്പിച്ച പരാതിയിലാണ് അനേ്വഷണം. പ്രതികൾ ആൾമാറാട്ടം നടത്തി വ്യാജ ആധാരമുണ്ടാക്കി തന്നെ ചതിച്ചെന്നും ബോധപൂർവം തന്നെ ക്രിമിനൽ കേസിൽ പെടുത്തിയെന്നുമാണു പരാതിയിൽ പറയുന്നത്.

പരാതിക്കാരനായ മുഹമ്മദ് മക്കാർ ദുബായിൽ നടത്തിവന്ന കേറ്ററിങ് കമ്പനി പ്രതികളിലൊരാളായ വിനോദ് ഇടനിലക്കാരനായി 2015 ൽ നവാസ് വിലയ്ക്കു വാങ്ങാൻ എത്തുന്നതോടെയാണു തട്ടിപ്പിനു തുടക്കം. പ്രതികൾ ആസമയം ദുബായിൽ മറ്റു ബിസിനസുകൾ നടത്തിയിരുന്നു.

ഒരു മില്യൺ ദിർഹത്തിനു (രണ്ടുകോടി രൂപ) കച്ചവടം ഉറപ്പിച്ച ശേഷമാണു തങ്ങളുടെ പക്കൽ ഉടനടി ദിർഹം എടുക്കാനില്ലെന്നും പകരം പെരിന്തൽമണ്ണ ടൗണിൽ തന്റെ പേരിലുള്ള രണ്ടര ഏക്കർ സ്ഥലം പണയപ്പെടുത്തി ലോണെടുത്തു തരാമെന്നും പ്രതികളിലൊരാളായ നവാസ് പറഞ്ഞത്.

തനിക്കു സിബിൽ സ്‌കോർ പ്രശ്‌നമുണ്ടെന്നും അതിനാൽ സ്വന്തം പേരിൽ വായ്പ കിട്ടില്ലെന്നും പറഞ്ഞാണു മുഹമ്മദ് മക്കാറുടെ പേരിൽ വസ്തു എഴുതി നൽകാമെന്നു ധാരണയായത്. സ്ഥലത്തിന് 10 കോടി രൂപ മൂല്യമുണ്ടെന്നു കാണിക്കുന്ന വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പ്രതികൾ വ്യാജമായി ഹാജരാക്കി.

കേറ്ററിങ് കമ്പനിയുടെ വിലയായ രണ്ടുകോടി രൂപ വൈകാതെ നൽകാമെന്നും അപ്പോൾ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാട്. അഞ്ചിരട്ടി മൂല്യമുള്ള ഭൂമി സ്വന്തം പേരിൽ എഴുതി തരാമെന്ന പ്രതികളുടെ വാഗ്ദാനം വിശ്വസിച്ചു പ്രതികൾ ആവശ്യപ്പെട്ട രേഖകളെല്ലാം മുഹമ്മദ് മക്കാർ നൽകി.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണു തനിക്കെതിരേ പെരിന്തൽമണ്ണ പോലീസ് ക്രിമിനൽ കേസെടുത്തതായി മുഹമ്മദ് മക്കാർ അറിയുന്നത്. പെരിന്തൽമണ്ണ പതയ്ക്കര സ്വദേശികളും സഹോദരങ്ങളുമായ ഹമീദ, നൂർജഹാൻ, കിഷോർബാനു, ജഹാൻ എന്നിവരായിരുന്നു പരാതിക്കാർ.

ദുബായിലെ കമ്പനി തട്ടിയെടുത്ത സംഭവത്തിലെ സൂത്രധാരന്മാരായ നവാസും വിനോദും മുഹമ്മദ് മക്കാർക്ക് എഴുതിക്കൊടുത്ത രണ്ടര ഏക്കർ ഭൂമി യഥാർത്ഥത്തിൽ ഇൗ സഹോദരങ്ങളുടെ കുടുംബസ്വത്തായിരുന്നു. ഇവരിൽ നിന്ന് ഇൗ ഭൂമി വാങ്ങാൻ നവാസ് 2013 ജൂൺ നാലിനു കരാറെഴുതിയിരുന്നു. പിന്നീട് പല കാരണങ്ങൾ പറഞ്ഞു രജിസ്‌ട്രേഷൻ നീട്ടിക്കൊണ്ടുപോയി.

ഏതാനും മാസത്തിനുശേഷം ഇൗ വസ്തുവിൽ നവാസും കൂട്ടരും കടന്നുകയറിയ വിവരമറിഞ്ഞ് അനേ്വഷിച്ചപ്പോഴാണു തങ്ങളറിയാതെ നവാസ് വസ്തു മറ്റൊരാൾക്കു വിൽപന നടത്തിയ കാര്യം അറിഞ്ഞതെന്നു നാലു സഹോദരിമാരും സഹോദരനും പെരിന്തൽമണ്ണ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചപ്പോൾ ഭൂമി വാങ്ങിയത് ആലുവ കടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് മക്കാർ ആണെന്ന് ഇവർക്കു ബോധ്യമായി.

എന്നാൽ അത്തരമൊരു തീറാധാരമേ നടന്നിട്ടില്ലെന്നും തങ്ങൾ സബ് രജിസ്ട്രാർ ഓഫീസിൽ പോയിട്ടേയില്ലെന്നുമാണ് ഇവർ പറയുന്നത്. പിന്നീടാണു താൻ ചതിക്കപ്പെടുകയായിരുന്നെന്നും നവാസും വിനോദും വസ്തുവിന്റെ ഉടമകളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണു വസ്തു തന്റെ പേരിൽ എഴുതിയതെന്നും മുഹമ്മദ് മക്കാർ അറിയുന്നത്.

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിലെ ഏതാനും ജീവനക്കാരുടെയും അവിടുത്തെ ചില ആധാരമെഴുത്തുകാരുടെയും ഒത്താശയോടെയാണു പ്രതികൾ തട്ടിപ്പു നടത്തിയതെന്നു മുഹമ്മദ് മക്കാർ പരാതിയിൽ പറയുന്നു. പാറക്കൂട്ടം മാത്രമുള്ളതും വില കിട്ടാത്തതുമാണു യഥാർത്ഥ വസ്തുവെങ്കിലും കൃത്രിമമായി ചമച്ച ആധാരത്തിലെ അതിരുകൾ പെരിന്തൽമണ്ണ ടൗണിലെ കണ്ണായ സ്ഥലത്തിന്റേതാണ്.

വസ്തുവിന്റെ വില്പനക്കരാർ എഴുതിയ സമയത്ത് നാലു സഹോദരിമാരോടും സഹോദരനോടും നവാസ് ഫോട്ടോ വാങ്ങിയിരുന്നു. ഇൗ ഫോട്ടോകൾ മാറ്റി വേറെ ഫോട്ടോയും വ്യാജ ആധാർകാർഡും ഹാജരാക്കി ആൾമാറാട്ടത്തിലൂടെ മറ്റ് നാലു പേരെയാണ് സബ് രജിസ്ട്രാർ ഓഫീസിൽ നവാസ് ഹാജരാക്കിയത്. ഇവരുടെ ഒപ്പും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ നടത്തിയ ചതിയിലും ആൾമാറാട്ടത്തിലും തനിക്കു പങ്കില്ലെന്നും വസ്തുവിന്റെ ഉടമകളായ സഹോദരങ്ങളെ താൻ കണ്ടിട്ടേയില്ലെന്നും മുഹമ്മദ് മക്കാർ പറയുന്നു. ആലോചനകളുടെ ആദ്യ ഘട്ടത്തിൽ തന്റെ പക്കൽ നിന്നു നവാസ് വാങ്ങിയ ഫോട്ടോ അയാൾ പിന്നീട് ദുരുപയോഗിക്കുകയായിരുന്നു.

വ്യാജ ആധാരത്തിലുള്ള ഒപ്പും വിരലടയാളവും തന്റേതല്ലെന്നു ഫോറൻസിക് പരിശോധനയിലൂടെ വ്യക്തമായതോടെ പെരിന്തൽമണ്ണ കോടതിയിലുള്ള ക്രിമിനൽ കേസ് റദ്ദാക്കാൻ മുഹമ്മദ് മക്കാർ ഹൈക്കോടതിയെ സമീപിച്ചു. വഞ്ചനാകേസിൽ ആലുവ പോലീസ് വസ്തുവിന്റെ ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി മൊഴിയെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

Related Articles

Popular Categories

spot_imgspot_img