web analytics

കനൽ ഇനിയും കെട്ടടങ്ങിയിട്ടില്ല; തീപ്പൊരി ബൗളിം​ഗുമായി ശ്രീശാന്ത്; ആദ്യ ഓവർ തന്നെ മെയ്ഡൻ; നിന്നു വിറച്ച് നമാൻ ഓജ; ബുംറയെക്കാൾ കേമനെന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം

ജമ്മു: ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വരുന്നതിനു മുമ്പ് തീപാറുന്ന ബൗളിങിലൂടെ എതിർ ബാറ്റിങ് നിരയെ വിറപ്പിപ്പിച്ചിരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. കഴിവിന്റെ പരമാവധി മുതലെടുക്കാൻ സാധിക്കാതെ പോയ അണ്ടർറേറ്റഡ് ബൗളറാണ് അദ്ദേഹം. കൂടുതൽ അവസരങ്ങൾ നൽകിയിരുന്നെങ്കിൽ ശ്രീശാന്ത് ഇനിയും നേട്ടങ്ങൾ കൊയ്‌തേനെ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും തന്റെ ബൗളിങിലെ പഴയ തീപ്പൊരി ഇപ്പോഴും ബാക്കിയുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യയുടെ മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. വിരമിച്ച ക്രിക്കറ്റർമാർ അണിനിരന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിൽ (LLC) കളിക്കവെയാണ് ശ്രീയുടെ തീപ്പൊരി ബൗളിങ് പ്രകടനം. ഇതിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.Although Dhawan’s team lost, Sreesanth’s bowling performance has been applauded

മുഹമ്മ് ഷമിക്കു മുമ്പ് ഏറ്റവും മികച്ച സീം ബൗളിങ് ആക്ഷനുണ്ടായിരുന്ന ഇന്ത്യൻ പേസറാണ് ശ്രീ. എല്ലാ തരത്തിലുള്ള സാഹചര്യങ്ങളിലും ബോൾ അകത്തേക്കും പുറത്തേക്കും സ്വിങ് ചെയ്യിക്കാൻ അദ്ദേഹത്തിനു സാധിക്കും. വിവാദത്തിൽപെട്ട് കരിയർ അവസാനിച്ചില്ലായിരുന്നെങ്കിൽ ജസ്പ്രീത് ബുംറയേക്കാൾ പ്രശംസ ശ്രീശാന്തിനു ലഭിക്കുമായിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

അടുത്തിടെ വിരമിച്ച ഇന്ത്യയുടെ മുൻ ഓപ്പണർ ശിഖർ ധവാൻ നയിച്ച ഗുജറാത്ത് ഗ്രേറ്റ്‌സ് ടീമിനു വേണ്ടിയാണ് ശ്രീശാന്ത് കളിക്കാനിറങ്ങിയത്. ഇംഗ്ലണ്ടിന്റെ മുൻ സ്റ്റാർ ബാറ്റർ ഇയാൻ ബെൽ നായകനായ ഇന്ത്യ ക്യാപ്പിറ്റൽസുമായുള്ള കളിയിലാണ് ശ്രീയുടെ മിന്നുന്ന പ്രകടനം കണ്ടത്. ഈ മൽസരത്തിൽ ധവാന്റെ ടീം തോറ്റെങ്കിലും ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം ഏറെ കൈയടി നേടിയിരിക്കുകയാണ്.

ആദ്യ ഓവർ തന്നെ മെയ്ഡൻ ഇന്ത്യ ക്യാപ്പിറ്റൽസിനെതിരേ ഗുജറാത്ത് ഗ്രേറ്റ്‌സിനായി ആദ്യ ഓവർ ബൗൾ ചെയ്യാനെത്തിയത് ശ്രീശാന്തായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ ബൗളിങ് അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു. മുൻ വിക്കറ്റ് കീപ്പർ ബാറ്റർ നമാൻ ഓജയും വെസ്റ്റ് ഇൻഡീസ് മുൻ താരം ഡ്വയ്ൻ സ്മിത്തും ചേർന്നാണ് ഇന്ത്യ ക്യാപ്പിറ്റൽസിനായി ഓപ്പൺ ചെയ്തത്. സ്‌ട്രൈക്ക് നേരിട്ടത് ഓജയായിരുന്നു. പക്ഷെ ശ്രീയുടെ തീപാറുന്ന ബോളുകൾക്കു മുന്നിൽ അദ്ദേഹം നിസ്സഹനായി.

സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാൻ അനുവദിക്കാതെ ഓജയെ ശ്രീശാന്ത് പൂട്ടുകയായിരുന്നു. ആദ്യത്തെ നാലു ബോളുകളും ഓഫ്സ്റ്റംപിന് പുറത്താണ് ശ്രീ പരീക്ഷിച്ചത്. പക്ഷെ ഇതിൽ നിന്നും ഓജയ്ക്കു റണ്ണൊന്നും ലഭിച്ചില്ല. ആദ്യ ഓവർ മെയ്ഡനാക്കിയ ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം. വീഡിയോ കാണാം അവസാനത്തെ രണ്ടു ബോളുകളും സ്റ്റംപുകൾ ലക്ഷ്യമിട്ടായിരുന്നു. ഓഫ് സ്റ്റംപിന് തൊട്ടുമുകളിലൂടെയാണ് ഇവ മൂളിപ്പറന്നത്. ഓജ ഇവയിൽ ഷോട്ടുകൾക്കു തുനിഞ്ഞെങ്കിലും രണ്ടു തവണയും കണക്ട് ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു.

ഇതോടെ ഓവർ മെയഡ്‌നിൽ കലാശിക്കുകയും ചെയ്തു. അതിനു ശേഷം രണ്ടോവറുകൾ കൂടി ബൗൾ ചെയ്ത ശ്രീശാന്ത് ഇവയിൽ 16 റൺസാണ് വിട്ടുകൊടുത്തത്. പക്ഷെ വിക്കറ്റുകളൊന്നും ലഭിച്ചില്ല. ഗുജറാത്ത് ഗ്രേറ്റ്‌സിനു വേണ്ടി ആദ്യത്തെ ഓവർ മെയ്ഡനാക്കി മാറ്റിയ ശ്രീശാന്തിനെ സോഷ്യൽ മീഡിയയിൽ ആരാധകർ വാനോളം പുകഴ്ത്തുകയാണ്. വാതുവയ്പ്പ് വിവാദത്തിൽ അകപ്പെട്ടില്ലായിരുന്നെങ്കിൽ ജസ്പ്രീത് ബുംറയക്കാൾ അപകടകാരിയായ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറിയേനെയെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചുവെന്നതാണ് സങ്കടകരമായ കാര്യമെന്നായിരുന്നു ഒരു പ്രതികരണം. ഇന്ത്യൻ ടീമിനോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉജ്ജ്വലമായ കരിയർ ഉണ്ടാവേണ്ടിയിരുന്ന ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. പക്ഷെ അതു നിർഭാഗ്യകരമായ രീതിയിൽ പാതിവഴിയിൽ മുടങ്ങുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു ഇടുക്കിയിൽ സഹോദരിയുമായി മോശം...

കുറവനും കുറത്തിയും ഇനി ലേസർ വെളിച്ചത്തിൽ; ഇടുക്കി ഡാം ഒരു ‘ഡിസ്‌കോ’ പന്തലാകുന്നു!

കുറവനും കുറത്തിയും ഇനി ലേസർ വെളിച്ചത്തിൽ; ഇടുക്കി ഡാം ഒരു 'ഡിസ്‌കോ'...

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

Related Articles

Popular Categories

spot_imgspot_img