ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പ്പെട്ട് യുവതി മരിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ തയ്യാറെന്ന് രേവതിയുടെ ഭർത്താവ്. തന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ അല്ലു അര്‍ജുന് ഒരു ബന്ധവുമില്ലെന്നും കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഭാസ്‌കര്‍ പറഞ്ഞു.(allu arjuns remand: deceased womans husband respond)
രേവതിയുടെ മരണത്തെത്തുടര്‍ന്ന് കുടുംബം പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലു അര്‍ജുനെതിരെ നടപടിയെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് നമ്പള്ളി കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാൽ തെല്ലങ്കാന ഹൈക്കോടതി അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ചു.
അതേസമയം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അവകാശവാദവുമായി അപകടം നടന്ന സന്ധ്യ തിയറ്റര്‍ രംഗത്തെത്തി. അല്ലു അര്‍ജുന്‍ വരുന്നത് സന്ധ്യ തിയേറ്റര്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് മാനേജ്മെന്റിന്റെ വാദം.
കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ