സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം; നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം; കൊച്ചിക്കാരൻ ഗൾഫുകാരെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; കുടുങ്ങിയത് രണ്ട് നടിമാർ നൽകിയ പരാതിയിൽ

കൊച്ചി: എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികൾ. ​ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ സജീവമായിരുന്നു മുപ്പത്തേഴുകാരനായ ശ്യാം മോഹൻ.

ഈ പരിചയം വെച്ചാണ് ഇയാൾ പ്രവാസികളുടെ ലൈം​ഗികതൃഷ്ണയെ ചൂഷണം ചെയ്തത്. സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാ​ഗ്ദാനം ചെയ്ത് ഇയാൾ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് ഗൾഫി​ലുള്ള മലയാളി സോഷ്യൽമീഡിയ ഗ്രൂപ്പുകളിലാണ് ഇയാൾ പരസ്യങ്ങൾ പോസ്റ്റുചെയ്തത്.

നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നൽകാമെന്നായിരുന്നു വാ​ഗ്ദാനം. ഇതിനായി ഇയാൾ ആവശ്യപ്പെട്ട പണം നൽകാനും ചില പ്രവാസികൾ തയ്യാറായി.

സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രവാസികളിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

പാക്കിസ്ഥാനിൽ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണം; കൊല്ലപ്പെട്ടത് 10 പാക് സൈനികര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് വൻ സ്ഫോടനമുണ്ടായത്. 10...

പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച്...

കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ...

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. കടുത്ത...

Other news

മോഹൻലാലും ശോഭനയും മലങ്കൾട്ട് ഷോ “തുടരും”; ഖുറേഷിയെ മലർത്തിയടിച്ച് ടാക്സിക്കാരൻ ഷണ്മുഖൻ

 'മലങ്കൾട്ട്' എന്ന് സ്വന്തം മകൻ പോലും കളിയാക്കുന്ന പഴയ അംബാസഡർ ടാക്സി...

പാറപ്പുറത്തിരുന്നപ്പോൾ കാൽ വഴുതി പുഴയിൽ വീണു; വിദ്യാർഥിനി മുങ്ങി മരിച്ചു; അപകടം പെരുമ്പാവൂരിൽ

കൊച്ചി∙ പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥിനി മുങ്ങിമരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി...

ചൊവ്വാഴ്ചക്കകം മടങ്ങണം; പാകിസ്താനികൾക്ക് നിർദേശവുമായി കേരളം

തിരുവനന്തപുരം: പാകിസ്താനികളോട് തിരികെ മടങ്ങണമെന്ന് നിർദേശം നൽകി കേരളം. ഈ മാസം...

യു.കെ.യിൽ നോക്കീം കണ്ടും സൈക്കിളോടിച്ചില്ലേൽ ഇനി ജീവിതകാലം തടവ് ലഭിക്കും…! പുതിയ നിയമം ഇങ്ങനെ :

1860 ലെ നിയമപ്രകാരം യു.കെ.യിൽ അശ്രദ്ധമായി സൈക്കിൾ ചവിട്ടുന്നത് പരമാവധി രണ്ടു...

മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണം: ആയുർവേദ വ്യാസ് പീഠ്

തിരുവനന്തപുരം: മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണമെന്ന് ആയുർവേദ വ്യാസ് പീഠ്....

കൊച്ചി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊച്ചിയില്‍...

Related Articles

Popular Categories

spot_imgspot_img