മനുഷ്യ വന്യജീവി സംഘർഷം വനമേഖലയ്ക്ക് പിന്നാലെ നാട്ടിൻപുറങ്ങളിലും പ്രതിസന്ധിയായതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന തീവ്രയത്‌നത്തിന് വനം വകുപ്പും സർക്കാരും.
കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ ‘ എന്ന പേരിലാണ് പദ്ധതി നടപ്പാകുക. പദ്ധതിയിലൂടെ നാട്ടിലുള്ള മുഴുവൻ കാട്ടുപന്നികളേയും ഉന്മൂലനം ചെയ്യും.
കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെട്ടിത്തെളിക്കും . നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലും.
കൂട്ടായ്മകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാകും പന്നികളെ കൊന്നൊടുക്കൽ. കിടങ്ങുകളും , കെണികളും തീർത്തും പന്നികളെ കൊന്നൊടുക്കും.
കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള സങ്കീർണതകളും ഒഴിവാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ജനങ്ങൾക്കും അറിയിക്കാം.
ഇടുക്കി കാഞ്ചിയാറിൽ വനം വകുപ്പ് ഓഫീസിന് മുന്നിലെത്തിയ വിഷം കഴിച്ചു യുവാവ് ; കാരണമിതാണ്….
ഇടുക്കി കാഞ്ചിയാറിൽ വനം വകുപ്പ് ഓഫീസിന് മുന്നിലെത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വനപാലകർ തക്ക സമയത്ത് ഇടപെട്ടതിനാൽ അപകടമൊഴിവാക്കാനായി.
കാട്ടുതടി മുറിച്ചു കടത്തിയതിന് തടി കടത്തിയ പിക്-അപ് വാനും , ഓട്ടോറിക്ഷയും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഉടമ അറിയാതെയാണ് ഡ്രൈവർ തടി കടത്തിയത്.
വാഹനം വനം വകുപ്പ് കസ്റ്റിഡിയിൽ എടുത്തത് അറിഞ്ഞ ഓട്ടോറിക്ഷ ഉടമ കട്ടപ്പന സ്വദേശി പ്രശാന്ത് മോഹൻ ആണ് വനം വകുപ്പ് ഓഫീസിന് മുന്നിൽവെച്ച് വിഷം കഴിച്ചത്.
തുടർന്ന് വനപാലകർ ഇടപെട്ട് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂശയ്ക്ക് ശേഷം പ്രശാന്തിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.