തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മെയ് മാസം ലഭിക്കേണ്ട ശമ്പളം ഏപ്രിൽ മുപ്പതിന് തന്നെ അക്കൗണ്ടിലെത്തി.
ഓവർഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ഇത്തവണ ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം ഇന്നലെ തന്നെ അക്കൗണ്ടിൽ എത്തി.
പ്രതിസന്ധികൾ ഏറെ ഉണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു.
കഴിഞ്ഞ മാസം മുതലാണ് ഒന്നാം തീയതി തന്നെ ശമ്പളം എത്തി തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്.
2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്.
ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം നടത്തിയത്. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ഒരുക്കിയാണ് ശമ്പളത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നത്.
സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും.