കോഴിക്കോട്: കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അലീനയുടെ ആത്മഹത്യക്ക് കാരണം താമരശ്ശേരി രൂപതാ കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
അലീനയുടെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ മനേജ്മെന്റ് കാലതാമസം വരുത്തിയെന്ന് വിദ്യാഭ്യാസ ഡയറക്ടരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അലീനക്ക് മാസം സ്റ്റൈഫന്റ് നല്കിയത് മാനേജ്മെന്റാണെന്ന വാദം സഹഅധ്യാപകരും തള്ളിയിട്ടുണ്ട്.
അതേസമയം അധ്യാപികയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ താമരശ്ശേരി എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്നലെയാണ് അലീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.