ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ ബിഗ് ബോസ് താരം ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് ജേതാവ് ജിന്റോയെ ഇന്ന് എക്സൈസ് സംഘം ചോദ്യം ചെയ്യും.

സിനിമ മേഖലയിലെ നിർമ്മാണ സഹായി ജോഷിയേയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനുമായി ഇരുവർക്കുമുള്ള ഇടപാടുകൾ സംബന്ധിച്ച് വ്യക്തത വരുത്താനാണ് എക്സൈസ് സംഘത്തിന്റെ നിർണായക നീക്കം.

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് നേരത്തേ തന്നെ അന്വേഷണ സംഘം ജിന്റോക്ക് നോട്ടീസ് നൽകിയിരുന്നു.

ഇന്നലെ വിളിച്ചു വരുത്തിയ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിലവിൽ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

എന്നാൽ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്മാരെ വീണ്ടും ചോദ്യം ചെയ്തേക്കും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.

തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റിയിട്ടുണ്ട്. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലത്ത് യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ...

റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി....

തനിക്കൊണം കാട്ടി ചൈന, മറുപടി നൽകാൻ ഇന്ത്യ

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ...

ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായവരും ശക്തമായ തിരിച്ചടി നേരിടും; മൻകീബാത്തിൽ പ്രധാനമന്ത്രി

ദില്ലി: മൻകീബാത്തിൽ പഹൽ ഗാമിലെ ഭീകരാക്രമണം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ...

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാനും...

Other news

ഓഫായ സ്കൂട്ടർ വീണ്ടും സ്റ്റാർട്ട് ആക്കുന്നതിനിടെ തീപിടുത്തം: കോഴിക്കോട് യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. കൂരാച്ചുണ്ട്...

വല്ലാത്തൊരു വൈഭവം തന്നെ; 35 പന്തിൽ സെഞ്ചുറി; സച്ചിനെക്കാൾ കേമനാകുമോ സൂര്യവൻഷി

ജയ്‌പുർ: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി വൈഭവ് സൂര്യവൻഷി. ട്വന്റി...

പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; വീഡിയോ കാണാം

ബെംഗളൂരു: പൊതുവേദിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....

ഇന്ത്യയുടെ സൈനികനടപടി ഭയക്കുന്നു; ആക്രമണം ആസന്നമാണെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫ്

ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം എപ്പോൾ വേണമെങ്കിലുമുണ്ടാകാമെന്ന ആശങ്കയിൽ പാക് ഭരണകൂടം. ഇന്ത്യയുടെ...

റാപ്പിൽ പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ… ഞാൻ വേടനൊപ്പമാണെന്ന് ലാലി പി എം

കൊച്ചി: റാപ്പർ വേടന് പിന്തുണയുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ ലാലി...

Related Articles

Popular Categories

spot_imgspot_img