ബന്ദികൾ അൽ ഷിഫ ആശുപത്രിയിൽ ഉള്ളതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ. ബന്ദികളിലൊരാൾ കൂടി കൊല്ലപ്പെട്ടുവെന്നും സൂചന.

ന്യൂസ് ഡസ്ക്ക് : ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പിടികൂടിയ സൈനീകന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്ത് വിട്ടു. ആക്രമണത്തിൽ പരിക്കേറ്റ 9 വയസുകാരനായ നോവ മാർസിയാനോ എന്ന സൈനീകനെ ​ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ യിലേയ്ക്ക് സ്ട്രൈച്ചറിൽ കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് സേന പുറത്ത് വിട്ട ദൃശ്യങ്ങളിൽ ഉള്ളത്. ഈ സൈനീകൻ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്നതായും പ്രതിരോധ സേന വക്താവ് പറഞ്ഞു. ആശുപത്രിയിലെ രഹസ്യ കേന്ദ്രത്തിലോ സമീപത്തെ കെട്ടിടങ്ങളിലൊ ബന്ദികളെ പാർപ്പിച്ചിട്ടുണ്ടെന്ന ഇസ്രയേൽ വാദം സ്ഥിരീകരിക്കാനാണ് സൈന്യം ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി പരിസരത്ത് നടത്തിയ വ്യോമാക്രമണത്തിൽ നോവയെ പിടികൂടിയ ഭീകരരെ വധിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതിനിടയിൽ ഭീകരിൽ ഒരാൾ നോവയെ കൊല്ലപ്പെടുത്തിയതായാണ് സംശയിക്കുന്നത്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 240 പേരെ ബന്ദികളാക്കിയിരുന്നു. ഇതിലൊരാളായ മാർസിയാനോ എന്ന ഇസ്രയേൽ പൗരനായ ബന്ദി ഒക്ടോബർ 9ന് കൊല്ലപ്പെട്ടിരുന്നു.ഇസ്രയേൽ സേന നടത്തിയ പരിശോധനയിൽ അൽ ഷിഫ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. ബന്ദികളുടെ മോചനം നീളുന്നത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങളും വലിയ പ്രതിഷേധത്തിലാണ്. മോചനത്തിന് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച് നെതന്യാഹുവിന്റെ വസതിയ്ക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം നടന്നു. ടെൽ അവീവിൽ നിന്നും ജറുസലേമിലേക്കും വിവിധ രാഷ്ട്രിയ പാർട്ടികളുടെ നേൃത്വത്തിൽ ദിനംപ്രതി പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്. വിവിധ ലോകരാജ്യങ്ങൾ വഴി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

 

Read Also : ആക്രമണത്തിന് പിന്നാലെ ഗുരുതര അണുബാധയും; ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നിന്ന് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതായി WHO; നരകതുല്യമായി ഗാസ

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

Related Articles

Popular Categories

spot_imgspot_img