റിയാദ് : ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് തകര്‍പ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. 200 മില്യണ്‍ യൂറോയാണ് (1823 കോടി രൂപ) എംബാപ്പെയ്ക്ക് സൗദി ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം എംബാപ്പെയ്ക്ക് സ്വപ്ന ക്ലബായ റയലിലേക്ക് പോകാമെന്നും അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിടുന്ന എംബാപ്പെയ്ക്ക് ഈ സീസണില്‍ തന്നെ റയലില്‍ കളിക്കാനാണ് ആഗ്രഹം.
2024 വരെ പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാര്‍ ഉണ്ട്. കരാര്‍ പുതുക്കണമെന്ന് ക്ലബ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എംബാപ്പെ തയ്യാറായിട്ടില്ല. തുടര്‍ന്ന് പിഎസ്ജിയുടെ പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്ന് എംബാപ്പയെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 10 വര്‍ഷത്തേയ്ക്ക് 100 കോടി യൂറോയായിരുന്നു (9117 കോടി രൂപ) എംബാപ്പെയ്ക്ക് പിഎസ്ജി വാ?ഗ്ദാനം ചെയ്തത്. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ പക്ഷേ പിഎസ്ജിയുടെ ഓഫര്‍ നിരസിച്ചു.
പിഎസ്ജിയ്ക്കുവേണ്ടി 260 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 212 ?ഗോളുകള്‍ നേടിയിട്ടുണ്ട്. 2017 ലാണ് എംബാപ്പെ പിഎസ്ജിയില്‍ എത്തിയത്. പിഎസ്ജിയില്‍ എത്തുന്നതിന് മുമ്പ് എംബാപ്പെ എഎസ് മൊണാക്കോയിലും കളിച്ചിരുന്നു. 2017 ല്‍ 17 വര്‍ഷത്തിന് ശേഷം മൊണോക്കോ ഫ്രഞ്ച് ലീഗ് ജേതാക്കളായതും എംബാപ്പെയുടെ മികവിലാണ്. മൊണോക്കോയില്‍ 60 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 27 ?ഗോളുകളും നേടിയിരുന്നു.