web analytics

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ചെറുവിമാനങ്ങളിലും

കൊച്ചി: ചെറുവിമാനങ്ങളിലെ യാത്രികര്‍ക്കും ഇനിയും മികച്ച യാത്രാനുഭവം നല്‍കാന്‍ ഒരുങ്ങി എയർഇന്ത്യ. എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം ഇനി ചെറുവിമാനങ്ങളിലും ഉണ്ടാകും.

ഇതോടെ ചെറുവിമാനങ്ങളിലെ യാത്രക്കാര്‍ക്കും തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനാകും എന്നതാണ് പ്രത്യേകത. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര – വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഒ ടി ടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും എല്ലാം മതി വരുവോളം ആസ്വദിക്കാം.

എയര്‍ ഇന്ത്യയെ ഒരു ലോകോത്തര നിലവാരത്തിലുള്ള എയര്‍ലൈനായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിക്കുന്നതെന്നും ഇതിൽ സന്തോഷമുണ്ടെന്നും എയര്‍ ഇന്ത്യ ചീഫ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് ഡോഗ്ര പറഞ്ഞു. ചെറുമാനങ്ങളുടെ നിരയിലെ ആഭ്യന്തര – അന്താരാഷ്ട്ര യാത്രകളില്‍ തടസമില്ലാത്ത വിനോദം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് – ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററുകള്‍, ഡോക്യുമെന്ററികള്‍, പാട്ടുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍ തുടങ്ങി 1600 ലധികം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉള്ളടക്കങ്ങളാണ് വിസ്ത സ്ട്രീമിൽ ഉൾപ്പെടുത്തിയത്. തത്സമയ ഫ്‌ളൈറ്റ് ട്രാക്കിങ്ങും ഇതിലൂടെ സാധ്യമാണെന്നും വിസ്ത സ്ട്രീം ഐ ഒ എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് ഓ എസ് എന്നീ പ്ലാറ്റ്‌ഫോമുകളിലുള്ള ഡിവൈസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

Related Articles

Popular Categories

spot_imgspot_img